KeralaNEWS

ചെന്നൈ-കോട്ടയം റൂട്ടില്‍ പുതിയ വന്ദേഭാരത്

തിരുവനന്തപുരം: ചെന്നൈ-കോട്ടയം റൂട്ടില്‍ പുതിയ വന്ദേഭാരത് ട്രെയിൻ സര്‍വീസിന് ശുപാര്‍ശ ചെയ്ത് സതേണ്‍ റെയിൽവേ.
പാതയിരട്ടിപ്പിക്കലും പ്ലാറ്റ്‌ഫോമുകളും എണ്ണം കൂട്ടലും കഴിഞ്ഞെങ്കിലും ടെര്‍മിനല്‍ സ്‌റ്റേഷനായി കോട്ടയത്തെ ഇതുവരെ മാറ്റിയിരുന്നില്ല. ചെന്നൈയിലേക്ക് കോട്ടയത്തു നിന്ന് വന്ദേഭാരത് എക്‌സ്പ്രസ് ഓടിത്തുടങ്ങിയാല്‍ അത് കോട്ടയം ടെര്‍മിനല്‍ സ്‌റ്റേഷനാകുന്നതിലേക്കുള്ള വലിയ ചുവടുവയ്പാകും.ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായാണ് വിവരം.
എട്ട് കോച്ചുകളുള്ള വന്ദേഭാരത് ആണ് ചെന്നൈ-കോട്ടയം റൂട്ടില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. പ്ലാറ്റ്‌ഫോം 3, 4 കളിലായി ഈ ട്രെയിൻ വൃത്തിയാക്കാനും വെള്ളം നിറയ്ക്കാനുമുള്ള സൗകര്യമുണ്ടാകും.
 പ്ലാറ്റ്‌ഫോം നമ്പര്‍ 1എ, 5 എന്നിവയില്‍ കൂടി ഈ സൗകര്യങ്ങളെത്തുന്നതോടെ കൂടുതല്‍ ട്രെയിൻ സര്‍വീസുകള്‍ ഇവിടെ നിന്ന് ആരംഭിക്കാമെന്നാണ് കരുതുന്നത്.
കോട്ടയം വഴി മറ്റൊരു വന്ദേഭാരത് സ്‌പെഷല്‍ സര്‍വീസിനു കൂടി ശുപാര്‍ശയുണ്ട്. ശബരിമല തീര്‍ത്ഥാടനം  കണക്കിലെടുത്താണ് ഈ സ്‌പെഷ്യല്‍ സര്‍വീസ്. പുതിയ സര്‍വീസിന് ഉടൻ പച്ചക്കൊടി ലഭിക്കുമെന്നാണ് വിവരം.അങ്ങനെയെങ്കിൽ കോട്ടയം വഴി മൂന്നു വന്ദേഭാരത് ട്രെയിനുകളാകും ഓടുക.

Back to top button
error: