KeralaNEWS

‘ഹിന്ദു ക്രിസ്ത്യൻ ജനസംഖ്യ കുറയുന്നു; മുസ്‌ലിം സ്ത്രീകള്‍ക്ക് 10 പ്രസവിച്ചിട്ടും മതിയാകുന്നില്ല’-വിദ്വേഷ പ്രസംഗവുമായി പി.സി ജോര്‍ജ്

തിരുവല്ല: ഹിന്ദു, ക്രിസ്ത്യൻ ജനസംഖ്യ കുറയുകയാണെന്നും 2060ഓടെ ഇന്ത്യ പിടിച്ചെടുക്കുമെന്ന അഹങ്കാരത്തിലാണ് മുസ്‌ലിം ഭീകരവാദികള്‍ പ്രവര്‍ത്തിക്കുന്നതെന്നും പി.സി ജോര്‍ജ്.

ഹിന്ദു, ക്രിസ്ത്യൻ സമുദായത്തിലെ സ്ത്രീകള്‍ പ്രസവിക്കാൻ തയ്യാറാകുന്നില്ല.എന്നാല്‍ മുസ്‌ലിം സ്ത്രീകള്‍ എട്ടും പത്തും പ്രസവിച്ചിട്ടും ഇനിയും പോരാ എന്ന് പറഞ്ഞു നില്‍ക്കുകയാണ്. താൻ പങ്കെടുക്കുന്ന കല്യാണങ്ങളിലെല്ലാം വരനോടും വധുവിനോടും നാലില്‍ കൂടുതല്‍ മക്കള്‍ വേണമെന്ന് പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

തിരുവല്ലയില്‍ ‘ഹമാസ് ഭീകരതക്കെതിരെ ജനകീയ കൂട്ടായ്മ’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈരാറ്റുപേട്ടയില്‍ ആകെയുള്ള ജനസംഖ്യ 40,000 ആണ്. അതില്‍ 38,500മുസ്‌ലിംകളാണ്. ഈരാറ്റുപേട്ടയില്‍ പൊലീസിന് കൂടുതല്‍ സംവിധാനങ്ങള്‍ വേണമെന്നും എൻ.ഐ.എ യൂണിറ്റ് വേണമെന്നുമാണ് കോട്ടയം എസ്.പി കാര്‍ത്തിക് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

ഹിന്ദു ജനസംഖ്യ 10 വര്‍ഷം കൊണ്ട് ഒമ്ബത് ശതമാനം കുറഞ്ഞു. അതേസമയം 16 ശതമാനമുണ്ടായിരുന്നു മുസ്‌ലിംകള്‍ 32 ശതമാനമായി. ഇത് അപകടകരമായ നിലയിലേക്ക് നീങ്ങുകയാണ്. മുസ്‌ലിം ഭീകരതക്കെതിരെ ഹൈന്ദവ സമൂഹത്തെ മുന്നില്‍ നിര്‍ത്തി പോരാടണം.

രാഷ്ട്രീയമായി ബി.ജെ.പിക്കാണ് ആ സ്ഥാനം ഏറ്റെടുക്കാൻ കഴിയുക.അവരുടെ തണലില്‍നിന്ന് ക്രിസ്ത്യാനികളും പിന്നാക്ക വിഭാഗക്കാരും മുന്നോട്ടുപോയില്ലെങ്കില്‍ കിടന്നുറങ്ങിയാല്‍ രാവിലെ തല കാണാത്ത നില വരുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

Back to top button
error: