KeralaNEWS

കുസാറ്റിലെ ടെക്ഫെസ്റ്റിനിടെ മരിച്ച 4 കുട്ടികളെയും തിരിച്ചറിഞ്ഞു, 74 പേർക്ക് പരിക്ക്; 2 പേരുടെ നില അതീവ ഗുരുതരം

    കളമശ്ശേരി കുസാറ്റ് ക്യാംപസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ മരിച്ച 4 വിദ്യാർഥികളെ തിരിച്ചറിഞ്ഞു.  കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, നോർത്ത് പറവൂർ സ്വദേശിനി ആൻ ഡ്രിറ്റ, താമരശ്ശേരി സ്വദേശിനി സാറാ തോമസ്, അന്യസംസ്ഥാന വിദ്യാർഥി ജിതേന്ദ്ര ദാമു എന്നിവരാണ് മരിച്ചത്. സ്കൂൾ ഓഫ് എൻജിനീയറിങ് സംഘടിപ്പിച്ച പരിപാടിക്കിടെ മഴ പെയ്തതോടെ വിദ്യാര്‍ഥികള്‍ ഓഡിറ്റോറിയത്തിൽ  തിക്കിത്തിരക്കി കയറിയപ്പോഴാണ് അപകടമുണ്ടായത്.

വെള്ളിയാഴ്ചയാണ് ക്യാമ്പസിൽ ടെക് ഫെസ്റ്റ് ആരംഭിച്ചത്. സമാപന ദിനമായ ശനിയാഴ്ച വൈകിട്ട് 7 മണിയോടെ ​പ്രശസ്ത ബോളിവുഡ് ഗായിക  നിഖിത ഗാന്ധിയുടെ ഗാനമേളക്കിടെയാണ്  അപകടം  സംഭവിച്ചത്.

Signature-ad

പരിപാടി നടന്ന ഓഡിറ്റോറിയത്തിൽ മറ്റ് ക്യാമ്പസുകളിൽ നിന്നുള്ള നിരവധി വിദ്യാർഥിളുമുണ്ടായിരുന്നു. നൃത്തം ചെയ്ത് ആഘോഷമായി വിദ്യാർഥികളടക്കമുള്ളവർ പരിപാടി ആസ്വദിക്കുന്നതിനിടെ മഴ പെയ്യുകയും  പുറുത്തു കാത്തു നിന്ന വിദ്യാർത്ഥികള്‍ ഗേറ്റ് തള്ളിത്തുറന്ന് കൂട്ടമായി ഉള്ളിലേക്കു പ്രവേശിക്കാന്‍ ശ്രമിച്ചതുമാണ് അപകടത്തിനു കാരണമായത്. ഗേറ്റ് കടന്ന വിദ്യാര്‍ഥികള്‍ തിരക്കില്‍പെട്ട് താഴെയുള്ള പടകളിലേക്കു വീഴുകയായിരുന്നു. ഇവര്‍ വീണതറിയാതെ പിന്നാലെ തള്ളിക്കയറിയവര്‍ ഇവരെ ചവിട്ടിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

കളമശ്ശേരിയിൽ ടെക് ഫെസ്റ്റിന് ഇടെയുണ്ടായ ദുരന്തത്തിൽ നാല് വിദ്യാർത്ഥികൾ മരണമടഞ്ഞ ദാരുണ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കോഴിക്കോട് അടിയന്തര മന്ത്രിസഭ യോഗം ചേര്‍ന്നു. യോഗത്തില്‍ ദുരന്തത്തില്‍ മരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അനുശോചനം രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ ശനിയാഴ്ച രാത്രി 8:30 നാണ് മന്ത്രിമാരുടെ അടിയന്തരയോഗം ചേർന്നത്. ദുഃഖ സൂചകമായി നാളെ നവകേരള സദസ്സോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളും കലാപരിപാടികളും ഒഴിവാക്കി.
വ്യവസായ മന്ത്രി പി രാജീവിനെയും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിനെയും കളമശ്ശേരിയിലേക്ക്  അയച്ചു.

Back to top button
error: