KeralaNEWS

നെടുങ്കണ്ടത്ത് മരണവീട്ടില്‍  കത്തിക്കുത്ത്; കേരള കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍

ഇടുക്കി : നെടുങ്കണ്ടത്ത് മരണവീട്ടിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവിന് പൊതുപ്രവര്‍ത്തകന്‍റെ കുത്തേറ്റു. നെടുങ്കണ്ടം സ്വദേശി ഫ്രിജോ ഫ്രാന്‍സിസിനാണ് കുത്തേറ്റത്.

സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇയാള്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

Signature-ad

സംഭവത്തില്‍ കേരള കോണ്‍ഗ്രസ് – എം സംസ്ഥാന കമ്മിറ്റി അംഗം ജിന്‍സന്‍ പൗവ്വത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച അര്‍ധരാത്രി 12നാണ് സംഭവം. മരണവീട്ടിലെത്തിയ ഇരുവരും തമ്മില്‍ ഉണ്ടായ വാക്കുതര്‍ക്കം പിന്നീട് അടിപിടിയിലും കത്തിക്കുത്തിലും കലാശിക്കുകയായിരുന്നു.

ഇരുവരെയും പിടിച്ച്‌ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരാള്‍ക്ക് കൂടി നിസാര പരിക്കേറ്റു.ഇരുവരും തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

Back to top button
error: