KeralaNEWS

കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ക്കാര്‍ക്ക് ആശ്വാസം; 90 കോടി അനുവദിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം : കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ക്കാര്‍ക്ക് ആശ്വാസം. പെന്‍ഷന്‍ കുടിശിക നല്‍കാന്‍ 90.22 കോടി രൂപ അനുവദിച്ച്‌ സംസ്ഥാന സര്‍ക്കാര്‍.

കോര്‍പ്പറേഷനുള്ള സഹായമായി 90.22 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ 70.22 കോടി രൂപ പെന്‍ഷന്‍ വിതരണത്തിനാണ്. നിലവില്‍ ഒക്ടോബര്‍, നവംബര്‍ മാസത്തെ പെന്‍ഷനാണ് കുടിശികയായിട്ടുള്ളത്.

Signature-ad

ഈ മാസം 120 കോടി രൂപയാണ് സര്‍ക്കാര്‍ കോര്‍പ്പറേഷന് ഇതുവരെ അനുവദിച്ചത്. ആദ്യം 30 കോടി നല്‍കിയിരുന്നു. ഇത് ഉപയോഗിച്ചാണ് ശമ്ബളത്തിന്റെ ഒന്നാം ഗഡു നല്‍കിയത്. ഈവര്‍ഷം ഇതുവരെ 1234.16 കോടി രൂപയാണ് ഇത്തരത്തിൽ കെഎസ്ആർടിസിക്ക് അനുവദിച്ചതെന്നാണ് ധനവകുപ്പ് പുറത്തു വിട്ട കണക്കില്‍ പറയുന്നത്.

Back to top button
error: