റിയാദ്: ഹഫര്‍ അല്‍ ബാത്തിനില്‍ ഇടിമിന്നലേറ്റ് മരണപ്പെട്ട ഉത്തര്‍ പ്രദേശ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മരുഭൂമിയില്‍ ആട്ടിടയനായി ജോലി ചെയ്തുവന്നിരുന്ന നൻഹി ശിവനാദിന്റെ (24) മൃതദേഹമാണ് നാട്ടിലെത്തിച്ചത്.
നിയമകുരുക്കില്‍ കുടുങ്ങി മൃതദേഹം നാട്ടിലെത്തിക്കാൻ സാധിക്കാതിരുന്നതോടെ, രണ്ടാഴ്ചയോളം നീണ്ടുനിന്ന നിയമ നടപടികളിലൂടെ വിബിൻ മറ്റത്ത്,ഷിനാജ് കരുനാഗപ്പള്ളി, സൈഫുദ്ധീൻ പള്ളിമുക്ക് ,സാബു സി തോമസ് എന്നിവരുടെ സഹായത്താലാണ് മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായത്.
ദമാമില്‍ നിന്ന് സൗദി എയര്‍ലൈൻസ് വിമാനത്തില്‍ ലക്നൗ വിമാനത്താവളത്തില്‍ ഇന്നലെ രാവിലെ 10 മണിയോടെ എത്തിച്ചേര്‍ന്ന മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിച്ചു.