KeralaNEWS

ഭാര്യയുടെ രഹസ്യ ബന്ധത്തിൽ മനം നൊന്ത് ഭർത്താവ് ആത്മഹത്യ ചെയ്തു, മണിക്കൂറുകൾക്കകം ഭാര്യ  രണ്ടു വയസുള്ള കുത്തിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി

  ഭർത്താവ് കുടുംബം പുലർത്താൻ ഗൾഫിൽ ചേര നീരാക്കി അദ്ധ്യാനിക്കുന്നു. ഭാര്യ നാട്ടിൽ പരപുരുഷനുമായി രഹസ്യ ബാന്ധവം. കേരളത്തിൽ ഇതൊരു പതിവ് നാടകമായി മാറിയിരിക്കുന്നു.  കഴിഞ്ഞ ദിവസം കൊല്ലം ചടയമംഗലത്തിനടുത്ത് ആയൂര്‍ സ്വദേശിയായ യുവാവ് ഭാര്യയുടെ രഹസ്യ ബന്ധത്തിൽ മനം നൊന്ത് ജീവനൊടുക്കി. ഭർത്താവ് ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തു വന്നിരിക്കുന്നു. വിദേശത്ത് നിന്നെത്തിയ കൊല്ലം ചടയമംഗലം ആയൂര്‍ സ്വദേശിയായ യുവാവ് കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് വയസ് പ്രായമുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. യുവാവിന്റെ ആത്മഹത്യയിലും ഭാര്യയുടെ ഒളിച്ചോട്ടത്തിലും ദുരൂഹതയുണ്ട് എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഒരാഴ്ച്ച മുന്‍പാണ് യുവാവ് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. ഭാര്യ മറ്റൊരാളുമായി പ്രണയത്തിലാണെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് ഇയാള്‍ വിദേശത്ത് നിന്നെത്തിയത്. നാട്ടിലെത്തിയ യുവാവ് ഇക്കാര്യം ഭാര്യയോടു ചോദിച്ചു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടാക്കിയിരുന്നു. തുടര്‍ന്ന് ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും പെണ്‍കുട്ടി കാമുകനൊപ്പം ജീവിക്കണമെന്ന നിലപാടില്‍ ഉറച്ച് നിന്നു.

Signature-ad

ഇതേ തുടര്‍ന്നുള്ള മാനസിക സംഘര്‍ഷമാണത്രേ യുവാവിന്റെ ആത്മഹത്യയ്ക്ക് കാരണം. തിരുവല്ല സ്വദേശിയായ യുവാവുമായാണ്  യുവതി പ്രണയത്തിലായത്. ഇരുവരും അമ്പലമുക്കിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരുകയായിരുന്നു. യുവാവിന്റെ ആത്മഹത്യയ്ക്ക് മണിക്കുറുകള്‍ക്ക് ശേഷം യുവതി കാമുകനൊപ്പം കടന്നുകളഞ്ഞതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയത്. ചടയമംഗലം പൊലീസ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തി വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: