KeralaNEWS

ആധാർ കാർഡ് പുതുക്കിയില്ലേ? ഡിസംബർ 14 വരെ സൗജന്യം

ന്ത്യൻ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. സർക്കാരിന്റെ ഏതൊരു സേവങ്ങൾക്കും ആനുകൂല്യങ്ങൾക്കും ആധാർ കാർഡ് നിർബന്ധമാണ്. പത്ത് വർഷം മുൻപ് ആധാർ കാർഡ് എടുത്തവർ നിർബന്ധമായും പുതുക്കണമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരുന്നു. ആധാർ കാർഡ് പുതുക്കാൻ എത്ര രൂപ ചെലവാകും?

ആധാർ കാർഡിലെ പേര്, വിലാസം, ജനനത്തീയതി, ലിംഗഭേദം, മൊബൈൽ നമ്പർ, ഇമെയിൽ എന്നിവയിൽ മാറ്റം വരുത്താനോ തിരുത്താനോ യുഐഡിഎഐ അനുവദിക്കുന്നുണ്ട്. ഓൺലൈൻ ആയി ആധാർ കാർഡ് പുതുക്കന്നതിന് ഡിസംബർ 14 വരെ ഫീസ് വേണ്ടെന്ന് യുഐഡിഎഐ അറിയിച്ചിട്ടുണ്ട്. അതായത് സൗജന്യമായി ആധാർ കാർഡ് പുതുക്കാം.

ആധാർ കാർഡ് ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, ആധാറിലെ ജനസംഖ്യാപരമായ എല്ലാ വിശദാംശങ്ങളും സൗജന്യമായി ഓൺലൈനിൽ ചെയ്യാവുന്നതാണ്. അതേസമയം, ഫോട്ടോ, ഐറിസ് അല്ലെങ്കിൽ മറ്റ് ബയോമെട്രിക് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ട വ്യക്തികൾ ഒരു ആധാർ എൻറോൾമെന്റ് കേന്ദ്രം നേരിട്ട് സന്ദർശിക്കുകയും ഫീസ് അടയ്ക്കുകയും വേണം. കാരണം, വിരലടയാളം, ഐറിസ് പാറ്റേണുകൾ, മറ്റ് ബയോമെട്രിക് ഡാറ്റ എന്നിവ സ്കാൻ ചെയ്യുന്നതിന് എൻറോൾമെന്റ് സെന്ററുകളിൽ പ്രത്യേക ഉപകരണങ്ങൾ ഉപയോഗിക്കേണ്ടതുണ്ട്

എന്തുകൊണ്ട് ആധാർ അപ്‌ഡേറ്റ് നിർബന്ധമാക്കി?

ആധാറിന്റെ റെഗുലേറ്ററി ബോഡിയായ യുഐഡിഎഐ ഓരോ 10 വർഷം കൂടുമ്പോഴും ആധാർ കാർഡ് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടത് നിർബന്ധമാക്കിയിട്ടുണ്ട്. ആധാർ വിവരങ്ങൾ കൃത്യവും കാലികവുമാണെന്ന് ഉറപ്പാക്കാനാണിത്. ആധാർ തട്ടിപ്പിനെ ചെറുക്കുന്നതിന് ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യാനും സർക്കാർ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

Back to top button
error: