IndiaNEWS

ടൈറ്റാനിൽ വമ്പൻ തൊഴിലവസരങ്ങൾ; അടുത്ത 5 വർഷത്തിനുള്ളിൽ 3,000 ജീവനക്കാരെ നിയമിക്കും

    ഉദ്യോഗാർഥികൾക്ക് സന്തോഷ വാർത്ത. ടൈറ്റൻ കമ്പനി 3000 ത്തിലധികം പേർക്ക് ജോലി നൽകും. എൻജിനീയറിംഗ്, ഡിസൈൻ, ലക്ഷ്വറി, ഡിജിറ്റൽ, ഡാറ്റ അനലിറ്റിക്‌സ്, മാർക്കറ്റിംഗ്, സെയിൽസ് തുടങ്ങിയ മേഖലകളിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 3,000ത്തിലധികം ജീവനക്കാരെ നിയമിക്കാൻ പദ്ധതിയിടുന്നതായി കമ്പനി അറിയിച്ചു.

ഡാറ്റാ അനലിറ്റിക്‌സ്, സൈബർ സെക്യൂരിറ്റി, പ്രൊഡക്‌റ്റ് മാനേജ്‌മെന്റ്, ഡിജിറ്റൽ മാർകറ്റിംഗ്, മറ്റ് പുതിയ കാലത്തെ കഴിവുകൾ തുടങ്ങിയ പ്രത്യേക വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെയാണ് കമ്പനി തിരയുന്നതെന്ന് ബന്ധപ്പെട്ടവർ പറയുന്നു.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1,00,000 കോടി രൂപയുടെ ബിസിനസ് വളർച്ച നേടാനുള്ള യാത്രയിലാണെന്ന് കമ്പനി അറിയിച്ചു. ടാറ്റ ഗ്രൂപ്പിന്റെയും തമിഴ്‌നാട് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെയും  സംയുക്ത സംരംഭമാണ് ടൈറ്റൻ കമ്പനി. ആഭരണങ്ങളും കണ്ണടകളും പോലുള്ള ഉൽപന്നങ്ങൾ ഇത് നിർമിക്കുന്നു. നിലവിൽ കമ്പനിയുടെ 60 ശതമാനം തൊഴിലാളികളും മെട്രോകളിലാണ് ജോലി ചെയ്യുന്നത്. 40 ശതമാനവും രണ്ടാം, മൂന്നാം നിര നഗരങ്ങളിലാണ്.

കൂടാതെ, ഇന്നൊവേഷനിലും ടെക്‌നോളജിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് അനുസൃതമായി, അടുത്ത രണ്ട് – മൂന്ന് വർഷത്തിനുള്ളിൽ എൻജിനീയറിംഗ് മേഖലയിൽ ജീവനക്കാരുടെ എണ്ണം 50 ശതമാനമായി ഉയർത്താനും ടൈറ്റൻ പദ്ധതിയിടുന്നുണ്ട്. ഈ പാദത്തിൽ ടൈറ്റൻ റിസൾട്ട്‌സ് 940 കോടി രൂപ ബമ്പർ ലാഭം നേടി, കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കമ്പനി 857 കോടി രൂപ ലാഭം നേടിയിരുന്നു.

Back to top button
error: