KeralaNEWS

കായംകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണു; ലോട്ടറി വില്‍പ്പനക്കാരന് ഗുരുതര പരിക്ക്

ആലപ്പുഴ: കായംകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ സീലിംഗിലെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണ് ലോട്ടറി വില്‍പ്പനക്കാരന് തലയ്ക്ക് ഗുരുതരപരിക്ക്. തിരുവനന്തപുരം ബാലരാമപുരം സ്വദേശി പരമേശ്വരന്‍ (72) നാണ് പരിക്കേറ്റത്. ഇയാളെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. പരമേശ്വരന്‍ താമസസ്ഥലമായ മാവേലിക്കരയിലേക്ക് പോകാനായി ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ഏതുനിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലായ കെ.എസ്.ആര്‍.ടി.സി സി കെട്ടിടം സി.എം.ഡി ബിജു പ്രഭാകറിന്റെ നാട്ടിലാണ് എന്നതാണ് വിചിത്രം. കഴിഞ്ഞ നാല് വര്‍ഷമായി അപകട ഭീഷണിയുമായി നില്‍ക്കുന്ന കെട്ടിടത്തിന് മുകളിലത്തെ കോണ്‍ക്രീറ്റ് അടന്ന് വീണ് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്നത് നിത്യ സംഭവമാണ്. പില്ലറുകള്‍ ഉള്‍പ്പെടെ ദ്രവിച്ച് ഏത് നിമിഷവും തകര്‍ന്നു വീഴാവുന്ന കെട്ടിടത്തിനുള്ളിലാണ് നൂറ് കണക്കിന് യാത്രക്കാരും ജീവനക്കാരും ജീവന്‍ കൈയിലെടുത്ത് കഴിയുന്നത്. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ യാതൊരുവിധമായ അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ല എന്നു മാത്രമല്ല,? ഡിപ്പോ നവീകരണത്തിനായി ഒരുരൂപ പോലും വികസന ഫണ്ടില്‍ നിന്ന് വിനിയോഗിച്ചിട്ടുമില്ല.

Signature-ad

അതേസമയം, കായംകുളം കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് പുതിയ കെട്ടിട സമുച്ചയം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ആര്‍ക്കും ഒരു ആശങ്കയും വേണ്ടെന്ന് യു.പ്രതിഭ എം.എല്‍.എ പറഞ്ഞു. 2016 മുതല്‍ ഇതിനായി സര്‍ക്കാരില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തി വരുകയായിരുന്നു. അങ്ങനെയാണ് 2023- 24 സംസ്ഥാന ബഡ്ജറ്റില്‍ 10 കോടി വകയിരുത്തിയത്. കെ.എസ്.ആര്‍.ടി. സിയുടെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പൊതുമരാമത്ത് വകുപ്പില്‍ നിന്നുമാണ് തുക അനുവദിച്ചിട്ടുള്ളത്. ഇതിന്റെ ഡിസൈന്‍,പ്ലാന്‍ എന്നിവ തയ്യാറാക്കുന്നതിന് കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ ആഴ്ച തന്നെ പ്ലാനും ഡിസൈനും കൈമാറും.

 

 

 

Back to top button
error: