IndiaNEWS

മുറ്റത്ത് കിടന്നുറങ്ങിയ എട്ട് വയസ്സുകാരന് നേരെ പുള്ളിപ്പുലിയുടെ ആക്രമണം

ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ എട്ടുവയസ്സുകാരനെ പുള്ളിപ്പുലി ആക്രമിച്ചു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വീട്ടുമുറ്റത്ത് കിടന്നുറങ്ങുകയായിരുന്ന ആണ്‍കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു.

കുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാരും നാട്ടുകാരും ഓടിക്കൂടിയതോടെയാണ് സംഭവം അറിയുന്നത്. ആളുകളെ കണ്ടതോടെ പുലി കുട്ടിയെ ഉപേക്ഷിച്ച്‌ കാട്ടിലേക്ക് ഓടിപ്പോവുകയായിരുന്നു.

Signature-ad

ആഗ്രയിലെ സയാൻ ഗ്രാമത്തില്‍ നിന്നുള്ള   ബാലനാണ് പുലിയുടെ ആക്രമണത്തിനിരയായത്. കുട്ടിയുടെ ശരീരത്തില്‍ വിവിധ ഇടങ്ങളിലായി ആഴത്തിലുള്ള മുറിവുകളുണ്ട്. 75 തുന്നലുകളാണ് കുട്ടിയുടെ ശരീരത്തിലുള്ളതായി ഡോക്ടര്‍മാര്‍ പറയുന്നത്.

Back to top button
error: