KeralaNEWS

ശബരിമല ഡ്യൂട്ടിക്കെത്തിയ സബ് ഇന്‍സ്‌പെക്ടര്‍ കുഴഞ്ഞ് വീണ്‌ മരിച്ചു

ശബരിമല:പമ്പയിൽ സബ് ഇന്‍സ്‌പെക്ടര്‍ കുഴഞ്ഞു വീണ്‌ മരിച്ചു.നെടുമങ്ങാട് പറണ്ടോട് തെക്കുംകര പ്രണവത്തില്‍ ജി.സന്തോഷ് കുമാര്‍ (51) ആണ് മരിച്ചത്.

ടെലികമ്മ്യണിക്കേഷന്‍ ഹെഡ്കോര്‍ട്ടേഴ്സ് സി.ഡബ്ല്യൂ.സബ് ഇന്‍സ്പെക്ടറായിരുന്നു.ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച്‌ പുല്ലുമേട് ഭാഗങ്ങളില്‍ വൈര്‍ലെസ് കേബിള്‍ ഇന്‍സ്റ്റലൈസേഷനുമായി ബന്ധപ്പെട്ടുള്ള പണിക്കുശേഷം  പമ്ബയിലേക്ക് ഡ്യൂട്ടി ഷിഫ്റ്റ് ചെയ്യൂന്നതിനിടയിലായിരുന്നു സംഭവം .

Signature-ad

ദേഹാസ്വാസ്ഥ്യമനുഭവപ്പെടുകയും സഹപ്രവര്‍ത്തകരുടെ കൈയ്യില്‍ നിന്നും വെള്ളംവാങ്ങി കുടിക്കുയും ചെയ്തു. തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉടനെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: