പാതയോരത്തെ കാപ്പിയില്‍നിന്ന് കാപ്പിക്കുരു പറിക്കുന്നതിനിടയിലും റോഡിലൂടെ പോകുന്നവരോടും ജോയല്‍ കുശലം പറയുന്നത് മാതാവ് അടുക്കളയില്‍നിന്നും കേട്ടിരുന്നു.
ഇതിനിടയിലാണ് ബഹളം കേട്ടത്. അടുക്കള ജോലി നിര്‍ത്തി ഇവര്‍ വീടിന്റെ മുന്‍വശത്തേക്ക് എത്തുമ്ബോള്‍ കണ്ട കാഴ്ച പറയാനാന്‍ കഴിയാതെ ഫിലോമിന വിതുമ്ബി.
പിച്ചാത്തികൊണ്ട് ബിജോയി കുത്തുന്ന കാഴ്ച കണ്ട ഫിലോമിന മുന്നോട്ട് ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും ജോയല്‍ വേദനക്കിടിയിലും മാതാവിനോട് വരരുതെന്നും ഇയാളുടെ കൈയില്‍ കത്തിയാണെന്നും വിളിച്ചുപറഞ്ഞു ഇതിനിടയിൽ റോഡ് വശത്തെ കുഴിയിലേക്ക് ജോയല്‍ കുഴഞ്ഞുവീണു. ഫിലോമിനയുടെ നിലവിളി കേട്ട് പരിസരവാസികള്‍ ഓടിയെത്തിയെങ്കിലും ജോയലിനെ രക്ഷിക്കാൻ കഴിഞ്ഞില്ല.
കൊലപാതകം നടത്തിയശേഷവും പ്രതി ബിജോയിക്ക് ഒരു കൂസലുമില്ലായിരുന്നു. സ്വന്തം വീട്ടിലെത്തിയ ബിജോയ് ധരിച്ച വസ്ത്രമെല്ലാം മാറി കുളിച്ചു വേറെ വസ്ത്രം ധരിച്ചു മുറിയിലിരിക്കുമ്ബോഴാണ് പൊലീസ് എത്തുന്നത്. കതകില്‍ മുട്ടിയപ്പോള്‍ തുറന്നു പൊലീസുകാരോട് സംസാരിച്ചു. കൊലപാതകത്തെക്കുറിച്ച് അറിയില്ലെന്നു പറഞ്ഞെങ്കിലും പിന്നീട് സമ്മതിച്ചു.
ഇയാൾ മദ്യലഹരിയില്‍ ആളുകളോടു വഴക്കുകൂടുന്നതു പതിവായിരുന്നു. സ്ത്രീകളോടും പെണ്‍കുട്ടികളോടും അപമര്യാദയായി പെരുമാറുന്നതും പതിവു സംഭവമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഈ വിഷയത്തില്‍ പൊലീസില്‍ നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലത്രേ.
ഇയാളുടെ ശല്യം സഹിക്കവയ്യാതെ ഭാര്യയും മക്കളും ഉപേക്ഷിച്ചു പോയിരുന്നു. ഇയാള്‍ ഭാര്യയെ മര്‍ദിക്കുമ്ബോള്‍ ഓടിയെത്തിയിരുന്നത് ജോയലിന്റെ വീട്ടിലേക്കായിരുന്നു. ഈ പകയാണ് മനസ്സില്‍ കൊണ്ടുനടന്നു കൊലപാതകത്തിലെത്തിയത്.
അതേസമയം തന്റെ ഇളയമകൻ ജോയല്‍ കുത്തേറ്റു മരിക്കുമ്ബോള്‍ ഇതൊന്നുമറിയാതെ തൊട്ടടുത്തെ മുറിയില്‍ പിതാവ് ജോജോ കിടക്കുകയായിരുന്നു. വര്‍ഷങ്ങളായി കിടപ്പുരോഗിയായ ജോജോയെ ശുശ്രൂഷിച്ചു വന്നിരുന്നത് ജോയലായിരുന്നു. പഠനം കഴിഞ്ഞു മറ്റൊരു ജോലിയെക്കുറിച്ചുപോലും ചിന്തിക്കാതെ പിതാവിന്റെ ശുശ്രൂഷയില്‍ മാത്രമായിരുന്നു ശ്രദ്ധകൊടുത്തിരുന്നത്.
ഭാര്യ ഫിലോമിനയുടെ നിലവിളി കേട്ടതോടെയാണ് കാര്യമായി എന്തോ സംഭവിച്ചതെന്നു മനസ്സിലാക്കിയത്. മറ്റൊരു മകൻ ജോബിൻ വിദേശത്താണ്. വീട്ടില്‍ മാതാപിതാക്കളും ജോയലും മാത്രമായിരുന്നു താമസിച്ചുവന്നിരുന്നത്.
മുണ്ടക്കയം പാറത്തോട് ഇഞ്ചിയാനി ആലുമ്മൂട്ടിൽ ജോയൽജോസഫി(27) നെയാണ് അയൽവാസി ബിജോയി കുത്തിക്കൊന്നത്. ശനിയാ