കാസര്‍ഗോഡ്: എംഡിഎംഎയുമായി യുവതി അറസ്റ്റില്‍. കാസര്‍ഗോഡ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വാടകയ്ക്ക് താമസിക്കുന്ന എസ് റംസൂണ (35) യാണ് പിടിയിലായത്.
കാസര്‍ഗോഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ ജോസഫും സംഘവും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
യുവതിയില്‍ നിന്ന് 9.021 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. നാര്‍കോടിക് ഡ്രഗ്‌സ് ആന്‍ഡ് സൈകോട്രോപിക് സബ്സ്റ്റാന്‍സസ് ആക്‌ട് (NDPS) പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത യുവതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.