KeralaNEWS

കോട്ടയം റെയില്‍വേ സ്റ്റേഷന്റെ രണ്ടാം കവാടം  ഡിസംബറില്‍ തുറന്ന് കൊടുക്കും: തോമസ് ചാഴിക്കാടൻ എംപി

കോട്ടയം: റെയില്‍വേ സ്റ്റേഷന്റെ രണ്ടാം കവാടം  ഡിസംബറില്‍ തുറന്ന് കൊടുക്കുമെന്ന് തോമസ് ചാഴികാടൻ എംപി.

രണ്ട് എസ്കലേറ്ററുകള്‍, ടിക്കറ്റ് കൗണ്ടറുകള്‍ എന്നിവ ഉള്‍പ്പടെ രണ്ടാം കവാടം പൂര്‍ണ്ണമായും 2024 മാര്‍ച്ച്‌ മാസത്തിന് മുൻപായി പ്രവര്‍ത്തന ക്ഷമമാവും. എല്ലാ പ്ലറ്റ്ഫോമുകളയും ബന്ധിപ്പിക്കുന്ന ഫുട്ട് ഓവര്‍ബ്രിഡ്ജും മാര്‍ച്ച്‌ മസത്തിന് മുൻപ് പൂര്‍ത്തിയാകും.

അതേസമയം റെയില്‍വേ സ്റ്റേഷനെയും റബ്ബര്‍ ബോര്‍ഡ് ഓഫീസിനെയും ബന്ധിപ്പിക്കുന്ന മദര്‍ തെരേസ റോഡിൻറെ പുനര്‍ നിര്‍മ്മാണവുമായി ബദ്ധപ്പെട്ട് ഡിസൈൻ തയ്യാറാക്കുന്നതിലേക്കായി ഐഐടിയുടെ റിപ്പോര്‍ട്ട് ഉടൻ ലഭിക്കുന്നതും നിര്‍മ്മാണത്തിനുള്ള തുടര്‍ നടപടികള്‍ ഉടൻ ആരംഭിക്കുന്നതുമാണെന്നും റെയില്‍വേ അധികൃതര്‍ എംപിക്ക് ഉറപ്പ് നല്‍കി.

Back to top button
error: