പത്തനംതിട്ട : പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ മൈലപ്രയ്ക്ക് സമീപം അമിത വേഗതയില്‍ എത്തിയ എര്‍ട്ടിഗ കാര്‍ ഇടിച്ച് ചുമട്ടു തൊഴിലാളി മരിച്ചു.
പത്തനംതിട്ട മേലേവെട്ടിപ്രം വഞ്ചിപ്പൊയ്‌ക നെല്ലിക്കാട്ടില്‍ വീട്ടില്‍ പ്രസന്നന്‍ (53) ആണ് മരിച്ചത്. പത്തനംതിട്ടയിലെ സിഐടിയു യൂണിയനില്‍പ്പെട്ട ചുമട്ടു തൊഴിലാളിയാണ് പ്രസന്നന്‍.
ഉച്ചയോടെ കുമ്ബഴ വടക്ക് മാര്‍ത്തോമ്മ പള്ളിക്ക് സമീപമായിരുന്നു അപകടം. റാന്നിയില്‍ നിന്ന് കുമ്ബഴ ഭാഗത്തേക്ക് വന്ന കാര്‍ നിയന്ത്രണം വിട്ട് പ്രസന്നനെ ഇടിച്ചു തെറിപ്പിച്ച ശേഷം സമീപത്തെ ഡിവൈഡറും സമീപമുള്ള പള്ളിയുടെ മതിലും തകര്‍ത്താണ് നിന്നത്. ഗുരുതരമായി പരിക്കേറ്റ പ്രസന്നനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രണ്ട് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവർക്ക് നിസാര പരിക്കേറ്റു. ഇവര്‍ മദ്യപിച്ചിരുന്നതായി പറയുന്നു. അപകടമുണ്ടാക്കിയ കാറില്‍ നിന്നും മദ്യകുപ്പികള്‍ കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.