CrimeNEWS

താമരശേരിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ 1500 ലിറ്റർ വാഷും 105 ലിറ്റർ ചാരായവും പിടികൂടി

കോഴിക്കോട്: കോഴിക്കോട് താമരശേരിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ 1500 ലിറ്റർ വാഷും 105 ലിറ്റർ ചാരായവും പിടികൂടി. കോഴിക്കോട് എക്സൈസ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പ്രിവന്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ വിവരത്തെ തുടർന്നാണ് താമരശ്ശേരി എക്സൈസ് സർക്കിൾ ടീം കന്നൂട്ടിപ്പാറ പെരിങ്ങോട് മലയിൽ വ്യാപകമായ റെയ്ഡ് നടത്തിയത്.

നാല് ബാരലുകളിലും കുഴികളിലുമായി സൂക്ഷിച്ചു വെച്ച 1500 ലിറ്റർ വാഷും മൂന്ന് കന്നാസുകളിലായി സൂക്ഷിച്ചു വെച്ച 105 ലിറ്റർ ചാരായവും കണ്ടെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു .പ്രിവന്റീവ് ഓഫീസർ കെ ഷംസുദീന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ സി.ഇ.ഒമാരായ ബിനീഷ് കുമർ ,പ്രദീപ്, ഡ്രൈവർ ശ്രീജിത്ത് എന്നിവർ പങ്കെടുത്തു. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കി.

Back to top button
error: