CrimeNEWS

കൊടി സുനി കൊതിച്ചതും വകുപ്പു വിധിച്ചതും ജയില്‍മാറ്റം; ഇനിയത്തെക്കളി തവനൂരില്‍

തൃശൂര്‍: വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ ജീവനക്കാരെ ആക്രമിച്ചു കീഴ്‌പ്പെടുത്തി കലാപമുണ്ടാക്കിയ സംഭവത്തില്‍ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് കുറ്റവാളി കൊടി സുനിക്കു ജയില്‍ വകുപ്പു വിധിച്ചതു ‘കൊടുംശിക്ഷ’! സംസ്ഥാനത്ത് ഏറ്റവും സുരക്ഷാ സന്നാഹങ്ങളുള്ള അതിസുരക്ഷാ ജയിലില്‍ നിന്നു തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു സുനിയെ മാറ്റി.

തന്നെ ജയില്‍ മാറ്റണമെന്ന ആവശ്യം 3 വര്‍ഷമായി സുനി നിരന്തരം ഉന്നയിച്ചിരുന്നെങ്കിലും കോടതി അനുവദിക്കാതിരുന്നതു മൂലം നടപ്പായിരുന്നില്ല. വിയ്യൂരിലെ കലാപത്തിനു പിന്നാലെ തവനൂരിലേക്കു മാറ്റിയതോടെ സുനിയുടെ ആവശ്യം നടപ്പായി. ഇതോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു സുനിയെ മാറ്റാനുള്ള നീക്കവും സജീവമായി.

Signature-ad

ജയിലിലെ ഭക്ഷണത്തിന്റെ അളവു കുറഞ്ഞെന്ന കാരണമുന്നയിച്ചാണു സുനിയടക്കം 2 ക്വട്ടേഷന്‍ തലവന്മാരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കലാപമുണ്ടാക്കിയത്. കൊടി സുനിയും തിരുവനന്തപുരത്തെ ജീവപര്യന്തം തടവുകാരന്‍ കിട്ടുണ്ണിയുമാണ് കലാപം ആസൂത്രണം ചെയ്തത്.
ജയില്‍ അടുക്കളയില്‍ ജോലിചെയ്യുന്ന ജോമോന്‍ എന്ന തടവുകാരന്‍ ഇറച്ചിവിഭവങ്ങള്‍ നല്‍കുന്നതില്‍ പക്ഷഭേദം കാണിച്ചുവെന്ന് പരാതി നല്‍കിയാണ് പദ്ധതി ആസൂത്രണം ചെയ്തത്. പരാതി കേള്‍ക്കുന്ന ഡയറ്റ് ഡെപ്യൂട്ടി സൂപ്രണ്ട് ഞായറാഴ്ചകളിലാണ് എത്തുക.
അഹീെ ഞലമറ

കഴിഞ്ഞ ഞായറാഴ്ച പരാതി കേള്‍ക്കാന്‍ എത്തിയപ്പോള്‍ പരാതിക്കാരായ കിട്ടുണ്ണിയും ‘ഗുണ്ട് അജി’യും പരാതി പറയാനായി ഓഫീസിലെത്തി. പരാതി കേള്‍ക്കുന്നതിനിടെ ഇരു കുറ്റവാളികളും ചേര്‍ന്ന് അവിടെയുള്ള ഫോണ്‍ നശിപ്പിച്ചു. പിന്നീട് മേശയും കസേരയും തല്ലിപ്പൊളിച്ചു.

ബഹളം കേട്ട് സുനിയും സംഘവും ഓഫീസിലേക്ക് പാഞ്ഞെത്തി. തടയാനായി പ്രധാന ഗേറ്റ് അടച്ചെങ്കിലും ചെറിയ ഗേറ്റിലൂടെ ചാടുകയായിരുന്നു. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന വസ്തുക്കളെല്ലാം നശിപ്പിച്ചു. ജീവനക്കാരുടെ ഫോണുകള്‍ എറിഞ്ഞുടച്ചു. ലാന്‍ഡ്ഫോണ്‍ ബന്ധം വിച്ഛേദിച്ചു. കുറ്റവാളികള്‍ പുറത്തേക്ക് വിളിക്കുന്ന ഫോണ്‍പോലും തല്ലിത്തകര്‍ത്തു. കീഴ്‌പ്പെടുത്താന്‍ ശ്രമിച്ച ജയില്‍ ജീവനക്കാരെ ക്രൂരമായി ആക്രമിച്ചു.

ഞായറാഴ്ചയായിരുന്നതിനാല്‍ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട് തുടങ്ങിയവര്‍ ജയിലിലുണ്ടായിരുന്നില്ല. ജീവനക്കാരും കുറവായിരുന്നു. അതിസുരക്ഷാജയിലില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതറിഞ്ഞ് തൊട്ടടുത്തുള്ള ജയിലുകളില്‍നിന്ന് ജീവനക്കാരെത്തിയാണ് പ്രതികളെ കീഴ്‌പ്പെടുത്തിയത്.

Back to top button
error: