വൈക്കം : പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ വേമ്ബനാട്ടുകായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുടവെച്ചൂര്‍ പുത്തൻതറയില്‍ പി.എസ്.ഷിജുവിന്റെ മകൻ ഷിനു(16)വാണ് മരിച്ചത്.
കുമരകം എസ്കെഎം ഹയര്‍ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.ഇന്നലെ രാവിലെ ചേര്‍ത്തല മാക്കേക്കടവ് ജെട്ടിക്ക് സമീപം കായലോരത്ത് നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.
കായലില്‍ ചാടി ജീവനൊടുക്കിയതായാണ് പൊലീസ് നിഗമനം. അഗ്നിരക്ഷാസേന കരയ്ക്കെത്തിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്കരിച്ചു. അമ്മ: രജനി. സഹോദരി: പാറുക്കുട്ടി.