IndiaNEWS

മാനനഷ്ടക്കേസില്‍ നഷ്ടപരിഹാരമായി ലഭിച്ച രണ്ടു കോടി പലസ്തീന് നല്‍കി സാക്കിര്‍ നായിക്

ക്വലാലംപുര്‍: മാനനഷ്ടക്കേസില്‍ മലേഷ്യന്‍ ഹൈക്കോടതി നഷ്ടപരിഹാരമായി വിധിച്ച 3,20,000 ഡോളര്‍ (2,66,10,800 രൂപ) പലസ്തീന് നല്‍കി മതപ്രഭാഷകന്‍ സാക്കിര്‍ നായിക്. അപകീര്‍ത്തിപ്പെടുത്തിയെന്ന സാക്കിര്‍ നായികിന്റെ പരാതിയില്‍ പെനാങ് മുന്‍ ഉപമുഖ്യമന്ത്രി പി. രാമസ്വാമിക്കെതിരെയാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്.

മലേഷ്യന്‍ ഹൈക്കോടതി ജഡ്ജി ഹയാത്തുല്‍ അഖ്മല്‍ അബ്ദുല്‍ അസീസ് ആണ് വിധി പറഞ്ഞത്. വിധി പുറത്തുവന്നതിന് പിന്നാലെയാണ് നഷ്ടപരിഹാരത്തുക ഫലസ്തീന് നല്‍കുന്നതായി നായിക് എക്സില്‍ കുറിച്ചത്.

”ഇസ്ലാമിലെ മൂന്നാമത്തെ പുണ്യസ്ഥലമായ അല്‍ അഖ്സ പള്ളി സംരക്ഷിക്കുന്നതില്‍ സമുദായത്തിനായി ഫലസ്തീനികള്‍ നിര്‍ബന്ധമായ കടമ നിറവേറ്റുകയാണ്. ഫലസ്തീന്‍ ചെറുത്തുനില്‍പിന് അല്ലാഹു സ്ഥിരതയും വിജയവും നല്‍കട്ടെ…ഫലസ്തീനിലെ സഹോദരീ സഹോദരന്‍മാരുടെ കഷ്ടപ്പാടുകള്‍ ലഘൂകരിക്കുകയും അടിച്ചമര്‍ത്തുന്നവര്‍ക്കെതിരെ അവരെ ശക്തിപ്പെടുത്തുകയും രക്തസാക്ഷികള്‍ക്ക് സ്വര്‍ഗത്തില്‍ ഏറ്റവും ഉയര്‍ന്ന പദവി ലഭിക്കുകയും ചെയ്യട്ടെ…”-സാകിര്‍ നായിക് ട്വീറ്റ് ചെയ്തു.

 

Back to top button
error: