KeralaNEWS

ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ വന്ന വാര്‍ത്തയില്‍ പങ്കില്ല: തൃശൂര്‍ അതിരൂപത

തൃശൂര്‍: ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ ‘കത്തോലിക്കാസഭ’ മുഖപത്രത്തില്‍ വന്ന വാര്‍ത്തയില്‍ പങ്കില്ലെന്നും തങ്ങളുടെ നിലപാടു വ്യത്യസ്തമാണെന്നും അതിരൂപതാ നേതൃത്വം വ്യക്തമാക്കി. വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും നേതൃത്വം അറിയിച്ചു. മുഖപത്രത്തില്‍ വന്ന വാര്‍ത്തയെക്കുറിച്ചു പ്രതികരിക്കാനില്ലെന്നു കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തും മാധ്യമങ്ങളോടു പറഞ്ഞു.

പാര്‍ട്ടിക്കു പറ്റിയ ആണുങ്ങള്‍ ഇല്ലാത്തതുകൊണ്ടാണോ തൃശൂരിലേക്ക് വരുന്നതെന്നും തിരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ മറക്കില്ലെന്നും തൃശൂര്‍ അതിരൂപതയുടെ നവംബര്‍ ലക്കത്തിലെ ‘മറക്കില്ല മണിപ്പൂര്‍’ എന്ന തലക്കെട്ടോടു കൂടിയ ലേഖനത്തില്‍ വിമര്‍ശിച്ചിരുന്നു. മണിപ്പൂരിലും ഉത്തര്‍പ്രദേശിലും കാര്യങ്ങള്‍ നോക്കാന്‍ ആണുങ്ങളുണ്ടെന്ന് സുരേഷ് ഗോപിയുടെ പ്രസ്താവനയെ വിമര്‍ശിച്ച ലേഖനം, മണിപ്പൂര്‍ കത്തിയെരിഞ്ഞപ്പോള്‍ ഈ ആണുങ്ങള്‍ എന്തെടുക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രിയോടോ ബിജെപി കേന്ദ്ര നേതൃത്വത്തോടോ ചോദിക്കാന്‍ ആണത്തമുണ്ടോയെന്നും ചോദിച്ചിരുന്നു.

Signature-ad

അതേസമയം, മണിപ്പൂരിനെക്കുറിച്ച് പറഞ്ഞതില്‍ മാറ്റമില്ലെന്നും സഭയ്ക്ക് അഭിപ്രായം പറയാന്‍ സ്വതന്ത്ര്യമുണ്ടെന്നുമായിരുന്നു വിമര്‍ശനം സംബന്ധിച്ച് സുരേഷ ഗോപിയുടെ പ്രതികരണം.

Back to top button
error: