IndiaNEWS

പിടിച്ചത് പതിനഞ്ച് ലക്ഷം; അറസ്റ്റിലായത് രണ്ട് ഇഡി ഉദ്യോഗസ്ഥർ

ജയ്‌പൂർ: ലക്ഷങ്ങൾ കൈക്കൂലി വാങ്ങുന്നതിനിടെ ഇഡി ഉദ്യോഗസ്ഥർ അറസ്റ്റിൽ. രാജസ്ഥാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യാഗസ്ഥര്‍ ആയ രണ്ടുപേരാണ് പിടിയിലായത്.

നോര്‍ത്ത് ഇംഫാല്‍ ഇഡി ഓഫീസര്‍ കിഷോര്‍ മീണയും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥനായ ബാബുലാലുമാണ്  അറസ്റ്റിലായത്.

 

Signature-ad

ഇടനിലക്കാരില്‍ നിന്നും പതിനഞ്ച് ലക്ഷം രൂപ വാങ്ങുന്നതിനിടയിലാണ് രണ്ട് ഉദ്യോഗസ്ഥരെയും അന്റി കറപ്ഷന്‍ ബ്യൂറോ പിടികൂടിയത്. വിദേശ കറന്‍സി ഇടപാടുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഖലോട്ടിന്റെ മകന്‍ വൈഭവിനെ ഇഡി ചോദ്യം ചെയ്ത് ദിവസങ്ങള്‍ക്കു ശേഷമാണ് ഈ അറസ്റ്റ്.

Back to top button
error: