KeralaNEWS

മുഖ്യമന്ത്രിയുടെ സുരക്ഷ അടിയന്തരമായി വര്‍ദ്ധിപ്പിക്കണമെന്ന്  സന്ദീപ് വാര്യർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഏഴാം ക്ലാസുകാരൻ ഉയർത്തിയ ഭീഷണിയില്‍ പരിഹാസവുമായി സന്ദീപ് വാര്യര്‍.

മുഖ്യമന്ത്രിയുടെ സുരക്ഷ അടിയന്തരമായി വര്‍ദ്ധിപ്പിക്കണമെന്നും വന്നു വന്ന് എല്‍കെജി പിള്ളേര്‍ വരെ ഭീഷണിപ്പെടുത്തുകയാണെന്നുമായിരുന്നു സന്ദീപ് വാര്യരുടെ പരിഹാസം.

കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെയാണ് എറണാകുളം സ്വദേശിയായ 12 വയസുകാരൻ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച്‌ മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. ഭീഷണിക്ക് പുറമെ ഏഴാം ക്ളാസുകാരൻ അസഭ്യവര്‍ഷം നടത്തിയെന്നും പൊലീസ് പറയുന്നു. ഇതിന് മുൻപും മുഖ്യമന്ത്രിക്ക് വധഭീഷണിയുണ്ടായിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

Signature-ad

 

പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചത് സ്കൂള്‍ വിദ്യാര്‍ഥിയാണെങ്കിലും, പിന്നില്‍ മറ്റാരെങ്കിലുമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Back to top button
error: