CrimeNEWS

ആഡംബര വീട്ടിലെ രഹസ്യ അറയില്‍ 200 കുപ്പികള്‍, 12 ബ്രാന്‍ഡുകള്‍; ഡ്രൈ ഡേ കച്ചവടത്തില്‍ ‘വരുമാനം’ ഒരു ലക്ഷം

തിരുവനന്തപുരം: ഞാണ്ടൂര്‍കോണത്ത് ഡ്രൈ ഡേ കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന വന്‍ വിദേശമദ്യ ശേഖരം പിടികൂടി. ഞാണ്ടൂര്‍ക്കോണം വട്ടക്കരിക്കകം ശ്രീഭദ്രയില്‍ ബാലചന്ദ്രന്‍ നായരുടെ (52) വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മദ്യ ശേഖരം പിടികൂടിയത്. ആഡംബര വീട്ടിലെ രഹസ്യ അറകളിലാണ് മദ്യം സൂക്ഷിച്ചിരുന്നത്.

200 കുപ്പികളിലായി സൂക്ഷിച്ച 134.75 ലിറ്റര്‍ മദ്യമാണ് പിടികൂടിയത്. മുന്തിയ ഇനം വിദേശ മദ്യം ഉള്‍പ്പെടെ 12 ഇനം ബ്രാന്‍ഡുകള്‍ ഇവിടെ നിന്നും കണ്ടെത്തി. റെയ്ഡ് നടക്കുന്ന സമയത്തും ധാരാളം ആളുകള്‍ മദ്യം വാങ്ങാന്‍ വന്നുകൊണ്ടിരുന്നു. ചില്ലറ വില്പനയില്‍ ഒരു ലക്ഷത്തോളം രൂപ ലഭിക്കുമെന്ന് ബാലചന്ദ്രന്‍ നായര്‍ പറഞ്ഞു.

Signature-ad

പോത്തന്‍കോട് ബിവറേജസ് ഔട്ട്‌ലെറ്റ് പൂട്ടിയ ശേഷം ഈ പ്രദേശത്ത് അനധികൃത മദ്യ വില്‍പ്പന വ്യാപകമാണെന്ന് നാട്ടുകാര്‍ പറയുന്നു. നര്‍കോട്ടിക് സെല്‍ ഡി വൈ എസ് പി രാസിത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സഫ്, സഗോക് ടീമും പോത്തന്‍കോട് പൊലീസും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: