KeralaNEWS

ജഡ്ജിമാരും അഭിഭാഷകരും കോടതിയിലെത്തിയവരും ഉൾപ്പടെ 50തോളം പേര്‍ക്ക് ശാരീരികാസ്വാസ്ഥ്യം! തലശ്ശേരി കോടതി അടച്ചു

കണ്ണൂര്‍: ജഡ്ജിക്കും അഭിഭാഷകര്‍ക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായതിനെ തുടര്‍ന്ന് തലശ്ശേരി ജില്ലാ കോടതിയിലെ മൂന്ന് കോടതികള്‍ രണ്ട് ദിവസത്തേക്ക് അടച്ചിടും. കോടതിയിലെത്തിയ അൻപതോളം പേര്‍ക്കാണ് പനിയും ശരീരവേദനയും അനുഭവപ്പെട്ടത്. മെഡിക്കല്‍ സംഘം കോടതിയിലെത്തി പരിശോധന നടത്തി. രണ്ട് നിലകളിലായി പ്രവര്‍ത്തിക്കുന്ന മൂന്ന് കോടതികളില്‍ വന്നവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം. ജഡ്ജിക്കും അഭിഭാഷകര്‍ക്കും കോടതി ജീവനക്കാര്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍. അലര്‍ജിക്ക് സമാനമായ ലക്ഷണങ്ങള്‍.

ഒരു ജഡ്ജി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മെഡിക്കല്‍ സംഘം കോടതിയിലെത്തി പരിശോധന നടത്തി. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായവരുടെ രക്ത സാമ്പിളും സ്രവവും ശേഖരിച്ചു. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. മുൻകരുതല്‍ ഭാഗമായി അഡീഷണല്‍ ജില്ലാ കോടതി രണ്ടും മൂന്നും പ്രിൻസിപ്പല്‍ സബ് കോടതിയും വെളളിയാഴ്ച വരെ പ്രവര്‍ത്തിക്കില്ല. തൊട്ടടുത്ത് പുതിയ കോടതി സമുച്ചയത്തിന്‍റെ പണി നടക്കുന്നുണ്ട്. അവിടെ നിന്നുളള പൊടിപടലങ്ങള്‍ കാരണമാണോ ആരോഗ്യപ്രശ്നങ്ങളെന്നും സംശയിക്കുന്നു.

Back to top button
error: