KeralaNEWS

85 കാരിയായ അമ്മായിയമ്മയെ ഭക്ഷണം നൽകാതെ മരുമകൾ മുറിയിൽ പൂട്ടിയിട്ടു, പൊലീസെത്തി മോചിപ്പിച്ച് വൃദ്ധസദനത്തിലേക്ക് മാറ്റി

   കുടുംബവഴക്കിനെ തുടർന്ന് വൃദ്ധയായ ഭർതൃമാതാവിനെ മരുമകൾ ഭക്ഷണം പോലും നൽകാതെ മുറിയിൽ പൂട്ടിയിട്ടു.  നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തിയാണ് 85 കാരിയായ വൃദ്ധയെ മോചിപ്പിച്ചത്. കോഴിക്കോട് എലത്തൂരിലാണ് സംഭവം. മക്കളാരും ഏറ്റെടുക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് വയോധികയെ സിവില്‍സ്റ്റേഷനിലെ ‘സഖി’ എന്ന  അനാഥാലയത്തിലേക്ക് മാറ്റി.

ബുധനാഴ്ച രാത്രി 7.30ഓടെയാണ് സംഭവം. മകനും ഭാര്യയും തമ്മിലുള്ള വിവാഹമോചനക്കേസ് കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ ഉത്തരവ് പ്രകാരമാണ് മരുമകള്‍ ഭർതൃവീട്ടിൽ താമസം തുടങ്ങിയത്. കഴിഞ്ഞദിവസം വഴക്കിനെത്തുടർന്ന് വൃദ്ധയ്ക്ക് ഭക്ഷണം നൽകാതെ മുറിയിൽ പൂട്ടിയിടുകയായിരുന്നു.

Signature-ad

വയോധിക ബഹളം വെച്ചതിനെത്തുടര്‍ന്ന് നാട്ടുകാർ സ്ഥലത്തെത്തി. എലത്തൂർ എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തിയപ്പോൾ വീടിന്റെ ഗെയിറ്റും മുറികളും അടച്ചുപൂട്ടിയിരിക്കുകയായിരുന്നു.  മുറി തുറക്കാന്‍ ആവശ്യപ്പെട്ടിട്ടും വീട്ടുകാര്‍ ആദ്യം തയ്യാറായില്ല. പിന്നീട് ഏറെ പണിപ്പെട്ടാണ് മുറി തുറപ്പിച്ച് വൃദ്ധയെ  അനാഥാലയത്തിലേക്ക് മാറ്റിയത്

Back to top button
error: