NEWSWorld

അവിശ്വസിനീയം…! ഒരു കുഞ്ഞിന് 3 മാതാപിതാക്കൾ, 3 പേരുടെ ഡിഎൻഎയുമായി കുട്ടികൾക്ക് ജന്മം നൽകി ആരോഗ്യ വിദഗ്ധർ!

    കുട്ടികൾ മാതാപിതാക്കളായ രണ്ട് പേരുടെ ഡി.എൻ.എയുമായാണ് ജനിക്കുന്നത്. എന്നാൽ  മൂന്ന് ഡി.എൻ.എയുമായി കുട്ടികൾ ജനിച്ചാലോ…? ബ്രിട്ടനിലെ ഫെർട്ടിലിറ്റി റെഗുലേറ്ററി കഴിഞ്ഞ മാസമാണ് മൂന്ന് പേരുടെ ഡി.എൻ.എയുമായി ചില കുട്ടികൾക്ക് ജന്മം നൽകിയതായി സ്ഥിരീകരിച്ചത്. ഹ്യൂമൻ ഫെർട്ടിലൈസേഷൻ ആൻഡ് എംബ്രിയോളജി അതോറിറ്റിയുടെ കണക്കനുസരിച്ച്, യു.കെയിൽ ഇത്തരത്തിൽ 5 കുട്ടികൾ ജനിച്ചിട്ടുണ്ട്.

ആരോഗ്യ വിദഗ്ധർ ഈ കുട്ടികൾക്ക്  ജന്മം നൽകിയത് മൈറ്റോകോൺഡ്രിയൽ റീപ്ലേസ്‌മെന്റ് തെറാപ്പി എന്ന ചികിത്സാ രീതിയിലൂടെയാണ്. മാതാപിതാക്കളുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ല എങ്കിലും ഈ അപൂർവത ജനിതക രോഗങ്ങളിൽ നിന്ന് കുട്ടികളെ രക്ഷിക്കുമെന്നാണ് ഇവർ പറയുന്നത്. മൂന്ന് പേരുടെ ഡിഎൻഎ ഉള്ളതിനാൽ ഡിസ്ട്രോഫി, അപസ്മാരം, ഹൃദ്രോഗം, അമ്മയിലുണ്ടാകുന്ന ബൗദ്ധിക രോഗങ്ങൾ എന്നിവ കുട്ടിയിലേക്ക് പകരില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

അച്ഛനമ്മമാരുടെ ഡിഎന്‍എ കൂടാതെ മറ്റൊരു സ്ത്രീയുടെ ഡിഎന്‍എകൂടി ഈ കുട്ടികളിലുണ്ട്. അമ്മയിലൂടെ കുട്ടിയിലേക്ക് മാരകമായ ജനിതക രോ​ഗം പടരുന്നത് തടയാനാണ് അതിനൂതന ബീജസങ്കലന സാങ്കേതിവിദ്യ പ്രയോജനപ്പെടുത്തിയത്. അച്ഛനമ്മമാരുടെ ഡിഎന്‍എയുടെ 99.8 ശതമാനവും ദാതാവായ സ്ത്രീയുടെ 0.2 ശതമാനം ഡിഎൻഎയുമാണ് കുട്ടികളിൽ ഉള്ളത്. കോശങ്ങളിലെ ഊര്‍ജ ഉൽപ്പാദനകേന്ദ്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മൈറ്റോകോൺഡ്രിയയിലെ തകരാറുമൂലം ഉണ്ടാകുന്ന രോ​ഗങ്ങള്‍ തടയാനാണ് ഈ ശ്രമം നടത്തിയത്.

എംആർടി വഴി നിരവധി കുടുംബങ്ങൾക്ക് അടുത്ത തലമുറയെ സുരക്ഷിതമാക്കാൻ അവസരം ലഭിക്കുമെന്നാണ് അവകാശവാദം. കൃത്രിമ ബുദ്ധി (AI) വഴി ചെയ്യുന്ന ചികിത്സയാണിത്. മൂന്ന് പേർ ഇത്തരം കുട്ടികളുടെ മാതാപിതാക്കളാകുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന വിഷയം. ഒരു ദമ്പതികൾ മാത്രമേ കുട്ടിയുടെ മാതാപിതാക്കളായി അവശേഷിക്കൂ, അതേസമയം മൂന്നാമത്തെ വ്യക്തിയെ സംബന്ധിച്ച് വിവിധ രാജ്യങ്ങൾക്ക് അവരുടെ സ്വന്തം നിയമങ്ങൾ ഉണ്ടാക്കാൻ കഴിയും എന്നതാണ് ഉത്തരം. എന്നിരുന്നാലും, അണ്ഡമോ ബീജമോ ദാതാക്കളെപ്പോലെ മൈറ്റോകോൺ‌ഡ്രിയൽ ദാതാക്കൾക്ക് കുട്ടിയുടെ മേൽ നിയമപരമായ അവകാശമൊന്നുമില്ലെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

Back to top button
error: