KeralaNEWS

വീട്ടുകാര്‍ അറിയാതെ റോഡിലേക്കിറങ്ങിയ ഒരുവയസുകാരനെ രക്ഷപ്പെടുത്തി കാര്‍ യാത്രികന്‍

പാലക്കാട്: പട്ടാമ്ബി കൊപ്പത്ത് വീട്ടുകാര്‍ അറിയാതെ റോഡിലേക്കിറങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തി കാര്‍ യാത്രികന്‍ .കൊപ്പം-വളാഞ്ചേരി റൂട്ടിലാണ് സംഭവം.

കുട്ടി റോഡിലേക്കിറങ്ങുന്നതും, അതിവേഗമെത്തിയ  കാര്‍ പെട്ടെന്ന് വഴിയില്‍ ഒതുക്കി കുട്ടിയെ എടുത്ത് തിരികെ വീട്ടിലെത്തിക്കുന്നതുമെല്ലാം സിസിടിവി ദൃശ്യങ്ങളില്‍ കാണാൻ സാധിക്കും.

പല വാഹനങ്ങളും കുട്ടിയെ തൊട്ടു-തൊട്ടില്ലെന്ന മട്ടിലാണ് കടന്നുപോയത്.ഇതിനിടയിലെത്തിയ  കാറിലെ യാത്രക്കാരൻ വാഹനം നിർത്തി  കുട്ടിയെ എടുത്ത്  വീട്ടിലാക്കുകയായിരുന്നു.

Signature-ad

ഒരു വയസ് മാത്രം പ്രായമുള്ള റിഷിബാൻ എന്ന കുട്ടിയാണ് റോഡിലേക്ക് ഇറങ്ങിയത്. കുട്ടി നടന്നുതുടങ്ങിയതേയുള്ളൂവെന്നാണ് ബന്ധുക്കളില്‍ നിന്ന് ലഭിക്കുന്ന വിവരം. കുട്ടിയും ഉമ്മയും മാത്രമാണ് വീട്ടിലുള്ളത്. പിതാവ് വിദേശത്താണ്.

Back to top button
error: