KeralaNEWS

ആലപ്പുഴയിൽ ട്രെയിൻ തട്ടി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ആലപ്പുഴ: കലവൂരിനു സമീപം ട്രെയിൻതട്ടി വിദ്യാര്‍ത്ഥി മരിച്ചു. കലവൂര്‍ ജോയല്‍ ഭവനില്‍ ജോയി ലാസറിന്‍റെ മകൻ ജോയല്‍ ജോയി(16) ആണ് മരിച്ചത്.ആലപ്പുഴ ലിയോ തേര്‍ട്ടീൻത് എച്ച്‌എസ്‌എസിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയാണ്.

തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസാണ് ഇടിച്ചത്.മൃതദേഹം പൊലീസ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Back to top button
error: