കോട്ടയം: സംസ്കൃതി ഫൌണ്ടേഷന്റെ കെ.ആർ. നാരായണൻ സ്മാരക അവാർഡ് കോട്ടയം ബി.സി.എം. കോളജിന് നൽകുവാൻ തീരുമാനിച്ചതായി അവാർഡ് കമ്മിറ്റി ചെയർപേഴ്സൺ പ്രൊഫ. ഡോ.റോസമ്മ സോണി, സംസ്കൃതി ഫൌണ്ടേഷൻ സെക്രട്ടറി പ്രൊഫ. ഡോ. ഷാജി ജോസഫ്, സംസ്കൃതി ഫൌണ്ടേഷൻ പി.ആർ.ഒ. റോസ് ജോസ് നെടിയകാല എന്നിവർ അറിയിച്ചു. കെ.ആർ. നാരായണൻ സ്മാരക പുരസ്കാര വിതരണം അദ്ദേഹത്തിന്റെ പതിനെട്ടാം ചരമവാർഷിക ദിനമായ നവംബർ 9ന് ബി.സി.എം കോളേജ് ആഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സമ്മേളനത്തിൽ സഹകരണവകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.
സംസ്കൃതി ഫൌണ്ടേഷൻ പ്രസിഡന്റ് അഡ്വ. ടി. വി. സോണിയുടെ അധ്യക്ഷതയിൽ ചേരുന്ന പുരസ്കാരദാന സമ്മേളനം ഉദ്ഘാടനവും അനുഗ്രഹപ്രഭാഷണവും പരിശുദ്ധ ബസ്സലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ നിർവഹിക്കും. കെ.ആർ.നാരായണൻ അനുസ്മരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നടത്തും. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നിർവഹിക്കും. മോൻസ് ജോസഫ് എം. എൽ.എ. കോട്ടയം രൂപത വികാരി ജനറൽ ഫാ.മൈക്കിൾ വെട്ടിക്കാട്ട് എന്നിവർ പ്രസംഗിക്കുന്നതാണ്. പ്രൊഫ. ഡോ.റോസമ്മ സോണി (ചെയർപേഴ്സൺ), പ്രൊഫ. ജോർജ് വി. കല്ലറക്കൽ (കൺവീനർ) പ്രൊഫ. ആലിസ് മാത്യു (കമ്മിറ്റിയംഗം) എന്നിവർ അടങ്ങിയ കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.