കൊൽക്കത്ത: ലോകകപ്പിലെ പാകിസ്താൻ-ബംഗ്ലാദേശ് മത്സരത്തിനിടെ ഈഡൻ ഗാര്‍ഡനില്‍ ഫലസ്തീൻ പതാക വീശിയ നാലു പേർ അറസ്റ്റിൽ.
ഗ്യാലറിയിലെ ഒരു ഡെയ്സില്‍ കയറി നിന്ന് ഫലസ്തീൻ പതാക ഉയര്‍ത്തിക്കാണിക്കുന്ന ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഐ.സി.സി ഇത് സംബന്ധിച്ച് വിവരങ്ങളൊന്നും പങ്കുവെച്ചിട്ടില്ല.
ഏതു രാജ്യത്ത് നിന്നുള്ളവരാണ് ഫലസ്തീൻ ഐക്യദാര്‍ഢ്യവുമായി എത്തിയത് എന്നതിലും വ്യക്തതയില്ല. 27000 ത്തോളം കാണികളാണ് ചൊവ്വാഴ്ച ബംഗ്ലാദേശ് -പാകിസ്താൻ മത്സരം കാണാൻ ഈഡൻ ഗാര്‍ഡനില്‍ എത്തിയത്. മത്സരത്തില്‍ പാകിസ്താൻ എഴുവിക്കറ്റിന് വിജയിച്ചു.