IndiaNEWS

മണിപ്പൂരില്‍ പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊലപ്പെടുത്തി

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്നു. മോറെയിലാണ് സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ ചിങ്തം ആനന്ദ് വെടിയേറ്റു മരിച്ചത്.

മ്യാൻമര്‍ അതിര്‍ത്തിയായ മോറെയില്‍ നിര്‍മാണത്തിലിരിക്കുന്ന ഹെലിപ്പാടിന്റെ സുരക്ഷാ ജോലിക്കിടെയാണ് ചിങ്തം ആനന്ദിന് വെടിയേറ്റത്. കുകി സായുധ ഗ്രൂപ്പുകളാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: