KeralaNEWS

പട്ടാപ്പകൽ റോഡരികില്‍ യുവതി കത്തിക്കരിഞ്ഞു മരിച്ചു, കുണ്ടറയില്‍ ജീവനൊടുക്കിയത് പടപ്പക്കര സ്വദേശി സൂര്യ

കൊല്ലത്തിനടുത്ത് കുണ്ടറയില്‍ യുവതിയെ റോഡരികില്‍ തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തി. കുണ്ടറ പേരയം ചിറ ഭാഗത്ത് ഇന്ന് ഉച്ചയ്ക്ക് ഒന്നരമണിയോടെ ആണ് സംഭവം. ഒഴിഞ്ഞ ടിന്നറിന്റെ കുപ്പിയും ഒരു ബാഗും സമീപത്ത് കണ്ടെത്തിയിട്ടുണ്ട്. പടപ്പക്കര സ്വദേശി സൂര്യയാണ് (23) മരിച്ചത്. ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

 ആള്‍തിരക്ക് കുറഞ്ഞ ഇടവഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിന് ദൃക്‌സാക്ഷികള്‍ ഇല്ലാത്തത് കൊണ്ട് എവിടെ നിന്നാണ് യുവതി വന്നത്,  ആരാണ്, തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് ആദ്യം അന്വേഷിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രധാന റോഡില്‍ നിന്ന് സൂര്യ ആള്‍തിരക്ക് കുറഞ്ഞ റോഡിലേക്ക് തിരിയുന്നത് പതിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് സൂര്യയാണ് എന്ന് തിരിച്ചറിഞ്ഞത്.

Signature-ad

മൃതദേഹത്തിന് അരികില്‍ നിന്ന് കണ്ടെത്തിയ തീപ്പെട്ടിയും തീകൊളുത്താന്‍ ഉപയോഗിച്ച തിന്നറും ബാഗും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സൂര്യയെ തിരിച്ചറിഞ്ഞത്. പേരയത്തെ കടയിൽ നിന്ന് വാങ്ങിയ തീപ്പെട്ടിയും തിന്നറുമാണ് തീകൊളുത്താന്‍ ഉപയോഗിച്ചത്. യുവതി മരിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. എന്താണ് ഇങ്ങനെയൊരു കൃത്യം ചെയ്യാന്‍ യുവതിയെ പ്രേരിപ്പിച്ച ഘടകം എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്. യുവതിയുടെ അമ്മ ജീവിച്ചിരിപ്പില്ല. അച്ഛന്‍ പാലിയേറ്റീവ് കെയറിലാണ്. ദമ്പതികളുടെ ഏകമകള്‍ ആണ് സൂര്യ. കുടുംബത്തിന് വെളിയിലുള്ള ഏതെങ്കിലും പ്രശ്‌നം മരണത്തിലേക്ക് നയിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ  പൊലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം പരിശോധനക്ക് അയച്ചു.

Back to top button
error: