IndiaNEWS

ഇന്ത്യ സഖ്യത്തിന്റെ ഏകോപന സമിതിയിൽ ഭാഗമാകേണ്ട സാഹചര്യം നിലവിലില്ല; സഖ്യത്തെ ശക്തിപ്പെടുത്താൻ സിപിഎം ശ്രമിക്കും: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

ദില്ലി: ഇന്ത്യ സഖ്യത്തിന്റെ ഏകോപന സമിതിയിൽ ഭാഗമാകേണ്ട സാഹചര്യം നിലവിലില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത്തരം സമിതികളിൽ കാര്യമില്ല. ഉന്നത നേതാക്കൾ ചേർന്നാണ് തീരുമാനമെടുക്കുന്നത്. ഇന്ത്യ സഖ്യത്തെ ശക്തിപ്പെടുത്താൻ സിപിഎം ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ ജെഡിഎസ് ദേശീയ നേതൃത്വവുമായി പൂർണ്ണമായി വിട്ടുനിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ ജെഡിഎസ് എന്ന പേരുപയോഗിക്കുന്നത് സാങ്കേതികമായ കാരണം കൊണ്ടാണ്. രാഷ്ട്രീയപരമായി എച്ച് ഡി ദേവ ഗൗഡ നേതൃത്വം നൽകുന്ന ജെഡിഎസ് ദേശീയ നേതൃത്വവുമായി കേരളത്തിലെ അവരുടെ സംസ്ഥാന ഘടകം ബന്ധം വേർപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

തെലങ്കാനയടക്കം തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും സിപിഎം സീറ്റ് ചർച്ച നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസുമായി തെലങ്കാനയിൽ സീറ്റ് ചർച്ച നടക്കുന്നുണ്ട്. എന്നാൽ അന്തിമ തീരുമാനം ഇക്കാര്യത്തിൽ എടുത്തിട്ടില്ലെന്നും യെച്ചൂരി വ്യക്തമാക്കി.

Back to top button
error: