IndiaNEWS

തമിഴ്‌നാട് രാജ്ഭവനിലേക്ക് ബോംബെറിഞ്ഞ പ്രതി പിടിയില്‍

ചെന്നൈ:തമിഴ്‌നാട് രാജ്ഭവനിലേക്ക് ബോംബെറിഞ്ഞ പ്രതി പിടിയില്‍.രാജ്ഭവന്റെ മുന്‍വശത്തെ പ്രധാന ഗേറ്റിന് നേരെയാണ് പെട്രോള്‍ ബോംബ് എറിഞ്ഞത്.

സംഭവത്തില്‍ കറുക്ക വിനോദ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബോംബ് എറിഞ്ഞ ഇയാള്‍ ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യവും വിളിച്ചു. നീറ്റ് വിരുദ്ധ ബില്ലില്‍ ഒപ്പിടാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ബോംബേറ് എന്നാണ് സൂചന.

Signature-ad

അണ്ണാ സര്‍വകലാശാല പരിസരത്ത് ഇരുചക്രവാഹനം വച്ച ശേഷം കാല്‍നടയായി രാജ്ഭവനിന്റെ മുന്നിലേക്ക് വന്ന് രണ്ടു പെട്രോള്‍ ബോംബുകള്‍ എറിഞ്ഞു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ് യുവാവിനെ പിടികൂടിയത്. ഇയാളുടെ കൈയില്‍ മൂന്ന് പെട്രോള്‍ ബോംബുകള്‍ കൂടി ഉണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: