NEWSWorld

യു.എസില്‍ തോക്ക്ധാരി നടത്തിയ വെടിവെപ്പില്‍ 16 പേര്‍ കൊല്ലപ്പെട്ടു

വാഷിങ്ടണ്‍: യു.എസില്‍ തോക്ക്ധാരി നടത്തിയ വെടിവെപ്പില്‍ 16 പേര്‍ കൊല്ലപ്പെട്ടു. 60ഓളം പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലൂസ്റ്റണിലെ മെയിനില്‍ ബുധനാഴ്ച രാത്രിയോടെയാണ് വെടിവെപ്പുണ്ടായത്. ഒന്നിലധികം ഇടങ്ങളില്‍ വെടിവെപ്പുണ്ടായ വിവരം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ബാറിലും റസ്റ്ററന്റിലും ബൗളിങ് ഏരിയയിലുമാണ് വെടിവെപ്പുണ്ടായത്.

Signature-ad

വെടിവെപ്പ് നടത്തിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങളും പൊലീസ് പുറത്ത് വിട്ടു. വെടിവെപ്പുണ്ടായ വിവരം പ്രദേശത്തെ ഗവര്‍ണറും സ്ഥിരീകരിച്ചു. ലുസ്റ്റണില്‍ വെടിവെപ്പുണ്ടായെന്നും നിയമപാലകരുടെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നുമായിരുന്നു ഗവര്‍ണര്‍ ജാനറ്റ് മില്‍സിന്റെ നിര്‍ദേശം.

ആളുകള്‍ വാതലടച്ച്‌ വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയണമെന്ന നിര്‍ദേശവും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായി. അതേസമയം, വെടിവെപ്പ് നടത്തിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങളും ഇയാള്‍ വന്ന വാഹനത്തിന്റെ ചിത്രവും പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: