തിരുവനന്തപുരം: ഒക്ടോബര്‍ മാസത്തില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണെന്ന് കണക്കുകള്‍.ആലപ്പുഴ, കോട്ടയം കൊല്ലം എറണാകുളം ജില്ലകളിലും സാധാരണയെക്കാള്‍ കൂടുതല്‍ മഴ ലഭിച്ചു.
പത്തനംതിട്ട ജില്ലയില്‍ തുലാവര്‍ഷത്തില്‍( ഒക്ടോബര്‍ -ഡിസംബര്‍ ) മൊത്തത്തില്‍ ലഭിക്കേണ്ട മഴയുടെ 82 ശതമാനവും തിരുവനന്തപുരം ജില്ലയില്‍ 80 ശതമാനവും ലഭിച്ചു കഴിഞ്ഞു.
എന്നാല്‍, വയനാട് മഴക്കുറവ് തുടരുന്നുണ്ട്. കാലവര്‍ഷത്തില്‍ 55 ശതമാനം മഴക്കുറവ് ആയിരുന്നുവെങ്കില്‍ ഒക്ടോബര്‍ മാസത്തില്‍ ഇതുവരെ 34 ശതമാനമാണ് മഴക്കുറവ്.