പത്തനംതിട്ട: പത്തനംതിട്ട നെടുമണ്ണിലെ മധ്യവയസ്കന്റെ കൊലപാതകത്തിൽ സഹോദരനും സുഹൃത്തും അറസ്റ്റിൽ. മദ്യലഹരിയിൽ ഇവരുടെ മർദ്ദനത്തെ തുടർന്നാണ് അനീഷ് ദത്തൻ മരിച്ചതെന്ന് വ്യക്തമായതോടെയാണ് ഇവരെ പൊലീസ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച പുലർച്ചെയാണ് 52 കാരൻ അനീഷ് ദത്തനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അനീഷും സഹോദരൻ മനോജും സുഹൃത്ത് ബിനുവും മദ്യപിച്ച് വഴക്കും അടിപിടിയും ഉണ്ടായെന്ന് അമ്മ മൊഴി നൽകിയിരുന്നു. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. പോസ്റ്റ്മോർട്ടത്തിൽ തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായി. മദ്യപിച്ച ശേഷം അനീഷ് ദത്തനെ, മനോജും ബിനുവും ചേർന്ന് മർദ്ദിച്ചതായി പൊലീസ് പറയുന്നു. ഹൃദ്രോഗിയാണ് മരിച്ച അനീഷ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Related Articles
ഫസീലയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം സനൂഫിന്റെ പരക്കംപാച്ചില്‍; പീഡനത്തിന് പരാതി നല്‍കിയതിന്റെ വൈരാഗ്യമെന്ന് സംശയം; ചെന്നൈയില്‍ പിടിയിലായ പ്രതിയെ കോഴിക്കോട്ട് എത്തിക്കും
November 30, 2024
വര്‍ക്കലയിലെ മോഷണം കെട്ടുകഥ; കെട്ടിച്ചമച്ചതെന്ന് പൊലീസ്, അമ്മയും മകനും കസ്റ്റഡിയില്‍
November 30, 2024
Check Also
Close