KeralaNEWS

തെരുവുനായയുടെ ആക്രമണത്തില്‍ പൊറുതിമുട്ടി നാട്; മലയാറ്റൂരിലെ തെരുവുനായയുടെ ആക്രമണത്തിന് പിന്നാലെ ഇടക്കൊച്ചിയിലും ആറു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

കൊച്ചി: തെരുവുനായയുടെ ആക്രമണത്തിൽ പൊറുതിമുട്ടി നാട്. മലയാറ്റൂരിൽ തെരുവുനായയുടെ ആക്രമണം ഉണ്ടായതിന് പിന്നാലെ ഇടക്കൊച്ചിയിലും ആറു പേർക്ക് തെരുവുനായയുടെ കടിയേറ്റു. ഇന്ന് രാവിലെയും വൈകിട്ടുമായാണ് രണ്ടിടങ്ങളിലും തെരുവുനായയകളുടെ ആക്രമണം ഉണ്ടായത്. ഇടക്കൊച്ചിയിൽ തെരുവുനായയുടെ ആക്രണത്തിൽ പരിക്കേറ്റ ആറുപേരിൽ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. ശുചീകരണ തൊഴിലാളി ടോമി, പ്ലസ് വൺ വിദ്യാർഥി ആദിത്യൻ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.

വഴിയാത്രക്കാരെയാണ് തെരുവുനായ് കൂട്ടമായി ആക്രമിച്ചത്. ആറുപേരെയും ആക്രമിച്ചത് ഒരെ നായയാണ്. സംഭവത്തെതുടർന്ന് നഗരസഭ ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി ആക്രമണം നടത്തിയ തെരുവുനായയെ പിടികൂടി. എറണാകുളം കാലടി മലയാറ്റൂരിൽ അഞ്ചുവയസുകാരനുനേരെയാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. വീട്ടുമുറത്ത് കളിച്ച് കൊണ്ടിരിക്കുന്നതിടെയാണ് മലയാറ്റൂർ സ്വദേശി ജോസഫിനെ തെരുവുനായ കടിച്ചത്. കവിളത്തും ശരീരത്തിലും കുഞ്ഞിന് പരിക്കുണ്ട്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. ജോസഫ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: