CrimeNEWS

മദ്യപിച്ചെത്തി പൊലീസ് സ്റ്റേഷനില്‍ ബഹളം വെച്ചു; നടൻ വിനായകൻ അറസ്റ്റിൽ

കൊച്ചി: നടൻ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് സ്റ്റേഷനിൽ ബഹളം വെച്ചതിനാണ് വിനായകനെ അറസ്റ്റ് ചെയ്തത്. എറണാകുളം നോർത്ത് പൊലീസാണ് വിനായകനെ അറസ്റ്റ് ചെയ്തത്. പൊലീസ് സ്റ്റേഷനിൽ വിനായകൻ എത്തിയത് മദ്യപിച്ചതാണെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുകയായിരുന്നുവെന്നും ഇതേതുടർന്നാണ് നടനെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.

ഇന്ന് വൈകിട്ട് ഫ്ലാറ്റിൽ വെച്ച് ബഹളമുണ്ടാക്കിയതിനുശേഷം വിനായകൻ പോലീസിനെ വിളിച്ചു വരുത്തിയിരുന്നു. ഈ സംഭവത്തിനുശേഷമാണ് മദ്യപിച്ച് വിനായകൻ പോലീസ് സ്റ്റേഷനിൽ എത്തി ബഹളം ഉണ്ടാക്കിയത്. ഫ്ലാറ്റിലെത്തിയ പോലീസ് ഉദ്യോഗസ്ഥരെയും വിനായകൻ അസഭ്യം പറഞ്ഞതായി പോലീസ് പറയുന്നു. പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്തതിനാണ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: