CrimeNEWS

കളരി ചികിത്സാലയത്തിൽ കാൽമുട്ട് വേദനയ്ക്ക് ചികിത്സയ്ക്കെത്തിയ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നടത്തിപ്പുകാരനായ യുവാവ് അറസ്റ്റിൽ

കറുകച്ചാൽ: വീട്ടമ്മയായ യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ തൈപ്പറമ്പ് ഭാഗത്ത് കിഴക്കേമുറിയിൽ വീട്ടിൽ ഹരികുമാർ കെ.സി (42) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. കളരി ചികിത്സാലയം നടത്തിയിരുന്ന ഇയാൾ കാൽമുട്ട് വേദനയ്ക്ക് ചികിത്സയ്ക്കായി എത്തിയ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

വീട്ടമ്മയുടെ പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. വാകത്താനം സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽകുമാർ വി.വി, കറുകച്ചാല്‍ എസ്.ഐ അനുരാജ് എം.എച്ച്, അനിൽ.കെ, പ്രകാശ് ചന്ദ്രൻ, സി.പി.ഓമാരായ ജെയ്മോൻ, സുരേഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: