Social MediaTRENDING

ഓസ്‌ട്രേലിയ – പാകിസ്ഥാന്‍ മത്സരത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലും ‘ജയ് ശ്രീരാം’ വിളി! പക്ഷേ ‘പാകിസ്ഥാന്‍ സിന്ദാബാദ്’ വിളിക്ക് വിലക്ക്! സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി വീഡിയോകൾ

ബംഗളൂരു: ഓസ്‌ട്രേലിയ – പാകിസ്ഥാൻ മത്സരത്തിനിടെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലും ‘ജയ് ശ്രീരാം’ വിളി. ഓസ്‌ട്രേലിയക്കെതിരെ പാകിസ്ഥാൻ ബാറ്റ് ചെയ്യുമ്പോഴാണ് ഗ്യാലറിയിൽ ജയ് ശ്രീരാം എന്ന് മുഴങ്ങിയത്. മത്സരത്തിൽ ഓസീസ് 368 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് പാകിസ്ഥാന് മുന്നിൽ വച്ചത്. ഡേവിഡ് വാർണർ (124 ന്തിൽ 163), മിച്ചൽ മാർഷ് (108 പന്തിൽ 121) എന്നിവരുടെ സെഞ്ചുറിയാണ് ഓസീസിനെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗിൽ പാകിസ്ഥാൻ 45.3 ഓവറിൽ 305ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ ആഡം സാംപയാണ് ഓസീസിന തകർത്തത്.

ഇതിനിടെ പാകിസ്ഥാൻ ബാറ്റ് ചെയ്യുമ്പോൾ കാണികളായ ബംഗളൂരുവിലെ ആരാധകർ ജയ് ശ്രീരാം വിളിക്കുകയായിരുന്നു. നേരത്തെ, ഇന്ത്യയുടെ മത്സരങ്ങളിലെല്ലാം ജയ് ശ്രീരാം മുഴങ്ങിയിരുന്നു. ഇന്നലെ പാകിസ്ഥാന്റെ മത്സരത്തിലും ഇതാവർത്തിച്ചു. വീഡിയോ കാണാം…

Signature-ad

ഇതേ മത്സരത്തിൽ പാക് ആരാധകൻ ‘പാകിസ്ഥാൻ സിന്ദാബാദ്’ വിളിച്ചത് പൊലിസ് ഉദ്യോഗസ്ഥർ വിലക്കിയിരുന്നു. ഗ്യാലറിയിൽ അത് ചെയ്യരുതെന്ന് ഉദ്യോഗസ്ഥൻ പറയുന്നുണ്ട്. ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിച്ചോളൂവെന്നും ഉദ്യോഗസ്ഥൻ പറയുന്നു. എന്നാൽ ആരാധകൻ അത് ചോദ്യം ചെയ്യുന്നു. പാകിസ്ഥാന്റെ മത്സരങ്ങളിൽ എന്താണ് വിളിക്കേണ്ടതെന്നും ആരാധകൻ ചോദിക്കുന്നു. വീഡിയോ കാണാം…

നേരത്തെ, സ്‌കോർ സൂചിപ്പിക്കും പോലെ ഗംഭീര തുടക്കമായിരുന്നു ഓസീസിന്‌ല ലഭിച്ചത്. ഒന്നാം വിക്കറ്റിൽ വാർണർ – മാർഷ് സഖ്യം 259 റൺസാണ് കൂട്ടിചേർത്തത്. 34-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുുന്നത്. ഷഹീന്റെ പന്തിൽ മാർഷ് ഉസാമ മിറിന് ക്യാച്ച് നൽകി. ഒമ്പത് സിക്‌സും 10 ഫോറും ഉൾപ്പെടുന്നതായിരുന്നു മാർഷിന്റെ ഇന്നിംഗ്‌സ്. തൊട്ടടുത്ത പന്തിൽ ഗ്ലെൻ മാക്‌സ്‌വെല്ലും (0) മടങ്ങിയത് ഓസീസിന് തിരിച്ചടിയായി. സ്റ്റീവ് സ്മിത്ത് (7) ഒരിക്കൽകൂടി നിരാശയായി.

മിറിനായിരുന്നു വിക്കറ്റ്. ഇതിനിടെ വാർണറും മടങ്ങിയതോടെ 400നപ്പുറം കടക്കുമായിരുന്ന സ്‌കോർ നിയന്ത്രിച്ചു നിർത്താൻ പാകിസ്ഥാനായി. 14 ഫോറും ഒമ്പത് സിക്‌സും ഉൾപ്പെടുന്നതായിരുന്നു വാർണറുടെ ഇന്നിംഗ്‌സ്. മാർകസ് സ്റ്റോയിനിസ് (21), ജോഷ് ഇൻഗ്ലിസ് (13), മർനസ് ലബുഷെയ്ൻ (8), മിച്ചൽ മാർഷ് (2) എന്നിവർ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ല. അഫ്രീദി 10 ഓവറിൽ 54 റൺസ് വിട്ടുകൊടുത്താണ് അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്.

Back to top button
error: