KeralaNEWS

ശബരിമല സീസണിൽ കെഎസ്ആർടിസി അധികനിരക്ക് ഈടാക്കുന്നതെന്തിന് ? : ഹൈക്കോടതി

കൊച്ചി: ശബരിമല സീസണില്‍ കെ.എസ്.ആര്‍.ടി.സി സ്‌പെഷ്യല്‍ സര്‍വീസ് നടത്തുന്നതിന് അധിക തുക ഈടാക്കുന്നതില്‍ വിശദീകരണം തേടി ഹൈക്കോടതി.

കെ.എസ്.ആര്‍.ടിയുടെ ശബരിമല സ്‌പെഷല്‍ ബസ് സര്‍വിസുകള്‍ക്ക് 30 ശതമാനം അധികനിരക്ക് ഈടാക്കുന്നത് സംബന്ധിച്ച്‌ സ്വമേധയാ സ്വീകരിച്ച ഹരജിയിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്.

Signature-ad

ശബരിമല സര്‍വിസുകള്‍ക്ക് സാധാരണ നിരക്കിനേക്കാള്‍ വര്‍ധിച്ച യാത്രക്കൂലിയാണെന്ന മാധ്യമവാര്‍ത്തകളെത്തുടര്‍ന്നാണ് ഹർജി ഹൈക്കോടതി സ്വമേധയാ സ്വീകരിച്ചത്. വിശദീകരണത്തിനായി കെ.എസ്.ആര്‍.ടി.സിക്ക് രണ്ടാഴ്ച അനുവദിച്ചു.

Back to top button
error: