ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും പോകേണ്ട സ്ഥിരം യാത്രക്കാരാണ് ഇതുമൂലം ഏറെ പ്രയാസം അനുഭവിക്കുന്നത്. പല ട്രെയിനുകളും മണിക്കൂറുകളോളം വൈകിയാണിപ്പോള്‍ ലക്ഷ്യസ്ഥാനത്തെത്തുന്നത്.
ഇതിന് പുറമെയാണ് ജനറൽ കമ്പാർട്ട്മെന്റുകൾ വെട്ടിക്കുറച്ച് എസി കോച്ചുകളുടെ എണ്ണം കൂട്ടുന്ന റയിൽവേയുടെ വികലനയം.കേരളത്തില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ ജനറല്‍ കമ്ബാര്‍ട്ടുമെന്റുകളുടെ കുറവ് നിമിത്തം യാത്രക്കാര്‍ അങ്ങേയറ്റം കഷ്ടപ്പെടുകയാണ്.പരിമിതമായ ജനറല്‍ കമ്ബാര്‍ട്ടുമെന്റുകളില്‍ സൂചി കുത്താനിടമില്ലാതെ തിങ്ങി നിറഞ്ഞാണിപ്പോള്‍ യാത്രക്കാര്‍ സഞ്ചരിക്കുന്നത്.
വായു സഞ്ചാരം പോലും തടസ്സപെടുന്ന രീതിയില്‍ തിങ്ങിനിറഞ്ഞു യാത്ര ചെയ്യുന്നത് മൂലം യാത്രക്കാര്‍ ബോധരഹിതരാകുന്നത് പതിവായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം തിരക്കില്‍പ്പെട്ട് പരശുറാം എക്സ്പ്രസില്‍ പെണ്‍കുട്ടി ബോധരഹിതയായി വീണിരുന്നു.. തിങ്കളാഴ്ച രാവിലെ തീവണ്ടി കോഴിക്കോട്ട് എത്താറായപ്പോഴാണ് സംഭവം.
കുഴഞ്ഞുവീണ യാത്രക്കാരിയെ കോഴിക്കോട് സ്റ്റേഷനില്‍ ഇറക്കാൻതന്നെ പ്രയാസപ്പെട്ടുവെന്ന് കൂടെയുള്ള യാത്രക്കാര്‍ പറഞ്ഞു. അത്രയ്ക്കും തിരക്കായിരുന്നു വണ്ടിയില്‍.
കോച്ചുകള്‍ വെട്ടിക്കുറച്ചതോടെ കേരളത്തിലെ പല ട്രെയിനുകളിലെയും അവസ്ഥ ഇതാണ്.ഒരാഴ്ചയ്ക്കുള്ളില്‍ ജനറല്‍ കോച്ചില്‍ ശ്വാസംമുട്ടി യാത്രക്കാരി തളര്‍ന്നു വീണ രണ്ടാമത്തെ സംഭവമാണിത്.