ഹരിപ്പാട്: ചെറുതനയില്‍ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.ഹരിപ്പാട് തുലാം പറമ്ബ് പുത്തന്‍പുരയ്ക്കല്‍ പടീറ്റതില്‍ ചന്ദ്രനെയാണ് (70) മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചെറുതന വെട്ടുവേലില്‍ ദേവീക്ഷേത്രത്തിന്റെ മുന്‍ ഭാഗത്തുള്ള ചിറയിലാണ് മൃതദേഹം കാണപ്പെട്ടത്.
രാവിലെ ക്ഷേത്രത്തില്‍ എത്തിയ ഭക്തര്‍ പ്രദേശത്ത് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
കൂലിപ്പണിക്കാരനായ ചന്ദ്രനെ ഞായറാഴ്ച ഉച്ചവരെ പ്രദേശത്ത് കണ്ടവരുണ്ട്.മൃതദേഹം കിടന്നിടത്തു നിന്നും 100 മീറ്റര്‍ അകലെ റോഡില്‍ ഇദ്ദേഹത്തിന്റെ സൈക്കിളും കണ്ടെത്തിയിട്ടുണ്ട്.
കായംകുളം ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തില്‍ വീയപുരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഭാര്യ :ദേവകി മക്കള്‍: ശ്രീകുമാര്‍, ശ്രീജിത്ത്, ശ്രീകല