IndiaNEWS

തമിഴ്നാട്ടില്‍ 35 കേന്ദ്രങ്ങളില്‍ ആര്‍.എസ്.എസ് റൂട്ട് മാര്‍ച്ചിന് അനുമതി

ചെന്നൈ: തമിഴ്നാട്ടിലെ 35 കേന്ദ്രങ്ങളില്‍ ആര്‍.എസ്.എസിന് റൂട്ട് മാര്‍ച്ച്‌ നടത്താൻ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി.

ജസ്റ്റിസ് ജി. ജയചന്ദ്രനാണ് ഉത്തരവിട്ടത്.ഇതുമായി ബന്ധപ്പെട്ട് പൊലീസിന് കോടതി നിര്‍ദേശം നല്‍കി.പൊലീസ് ഉന്നയിച്ച എല്ലാ എതിര്‍പ്പുകളെയും അവഗണിച്ചാണ് കോടതി അനുമതി നല്‍കിയത്.

റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ഒക്ടോബര്‍ 22, 29 തിയതികളിലായി റൂട്ട് മാര്‍ച്ച്‌ നടക്കുമെന്നാണ് വിവരം.

Signature-ad

കഴിഞ്ഞ വര്‍ഷം തമിഴ്നാട്ടില്‍ ആര്‍.എസ്.എസ് റൂട്ട് മാര്‍ച്ച്‌ നിശ്ചയിച്ചതിന് പൊലീസ് അനുമതി നല്‍കിയിരുന്നില്ല. സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തഞ്ചാം വാര്‍ഷികവും ബി.ആര്‍. അംബേദ്ക്കറുടെ ജന്മശതാബ്ദിയും വിജയദശമിയും മുന്‍നിര്‍ത്തി 51 കേന്ദ്രങ്ങളില്‍ റൂട്ട് മാര്‍ച്ചും പൊതുസമ്മേളനവും നടത്താനാണ് ആര്‍.എസ്.എസ് നിശ്ചയിച്ചിരുന്നത്. പിന്നീട് കോടതിയില്‍ നിന്നാണ് റൂട്ട് മാര്‍ച്ചിന് അനുമതി നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: