KeralaNEWS

കേരളീയം ഓൺലൈൻ ക്വിസ് മത്സരത്തിൽ നിങ്ങൾക്കും പങ്കെടുക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

കേരളത്തിന്റെ വികസന മാതൃക ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന മഹോത്സവമാണ് നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയം.
 സെമിനാറുകൾ, പ്രദർശന മേളകൾ, കലാപരിപാടികൾ, ചലച്ചിത്രമേള എന്നിങ്ങനെ മുപ്പതിലധികം വേദികളിലായി വിവിധ പരിപാടികളാണ് ഈ ദിവസങ്ങളിൽ സംഘടിപ്പിക്കുന്നത്.
കേരളീയം പരിപാടിയുടെ പ്രചരണാർത്ഥം കേരളീയം ഓൺലൈൻ ക്വിസ് മത്സരം ഒക്ടോബർ 19ന് വൈകിട്ട് 7.30ന് സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് രജിസ്ട്രേഷനായി ഇതോടൊപ്പം ഉള്ള ക്യൂആർ കോഡ് ഉപയോഗിക്കാവുന്നതാണ്. രജിസ്റ്റർ ചെയ്യാനുള്ള അവസാന സമയം ഒക്ടോബർ 18 ഉച്ചയ്ക്ക് രണ്ടു മണി.
ഫോൺ: 9895934363, 9961435254.
#keralapolice

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: