KeralaNEWS

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 43 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവാവ് പിടിയിൽ

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 43 ലക്ഷം രൂപയുടെ സ്വര്‍ണവുമായി ഒരാള്‍ പിടിയില്‍. പാലക്കാട് സ്വദേശി അഷ്‌റഫലി (40) ആണ് പിടിയിലായത്.

മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലാണ് ഇയാള്‍ സ്വര്‍ണം കടത്താൻ ശ്രമിച്ചത്. 43 ലക്ഷം രൂപ വിലമതിക്കുന്ന 801 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.

Signature-ad

വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തുന്നതിന് ഉദ്യോഗസ്ഥര്‍ സഹായിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം ഒരു സിഐഎസ്‌എഫ് ഉദ്യോഗസ്ഥനെ ഇവിടെ സസ്‌പെൻഡ് ചെയ്തിരുന്നു. സിഐഎസ്‌എഫ് അസിസ്റ്റന്റ് കമാഡന്റ് നവീൻ കുമാറാണ് സസ്‌പെൻഷനിലായത്. നവീൻ കുമാറിനെ കൂടാതെ കസ്റ്റംസിലെ മറ്റൊരു ഉദ്യോഗസ്ഥനും സ്വര്‍ണം കടത്താൻ സഹായിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

Back to top button
error: