
തിരുവനന്തപുരം: വെള്ളക്കെട്ടില്‍ വീണ് വയോധികന് ദാരുണാന്ത്യം. ബാലനഗര്‍ സ്വദേശി വിക്രമൻ (67)ആണ് മരിച്ചത്. കിടപ്പുമുറിയിലെ വെള്ളക്കെട്ടില്‍ വീണ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
വിക്രമന്റെ കുടുംബാംഗങ്ങള്‍ സമീപ പ്രദേശത്തെ ഒരു കല്യാണത്തിന് പോയ സമയത്താണ് അപകടം. കല്യാണത്തിന് പോയ കുംബാംഗങ്ങള്‍ക്ക് കനത്ത മഴയെത്തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ട് കാരണം വീട്ടില്‍ തിരിച്ചെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ തിരിച്ച് വീട്ടില്‍ എത്തിയപ്പോഴാണ് വിക്രമനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കനത്ത മഴയെ തുടര്‍ന്ന് വിക്രമന്റെ വീടും, കിടപ്പുമുറിയും സമീപ പ്രദേശങ്ങളും വെള്ളത്തില്‍ താഴ്ന്നു പോയിരുന്നു. ഉറക്കത്തിനിടയില്‍ അബദ്ധത്തില്‍ വെള്ളക്കെട്ടിലേക്ക് വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.






