IndiaNEWS

യുപിയില്‍ പശുവിനെ ഇടിച്ച കാര്‍ കത്തിച്ചു

ലക്നൗ:യുപിയില്‍ പശുവിനെ ഇടിച്ച കാര്‍ കത്തിച്ചു.പുര്‍വാഞ്ചല്‍ എക്സ്‌‍പ്രസ്‌‍‍വേയില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

ലഖ്നൗവില്‍നിന്ന് വരുകയായിരുന്ന കാര്‍ രാംനാഥ്പുരില്‍വെച്ചാണ് തെരുവിലലയുന്ന പശുവിനെ ഇടിച്ചത്.ഇതോടെ അക്രമാസക്തമായ ജനക്കൂട്ടം കാറിന് തീവയ്ക്കുകയായിരുന്നു എന്നാണ് വിവരം.

കാറിലുണ്ടായിരുന്ന രണ്ടു കുട്ടികളടക്കമുള്ള കുടുംബം രക്ഷപ്പെട്ടു. നിസ്സാരപരിക്കേറ്റ കുട്ടികള്‍ക്ക് സമീപത്തെ ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ നല്‍കി.

Signature-ad

അതേസമയം ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാര്‍ കത്താൻ കാരണമെന്നാണ് പോലീസ് ഭാഷ്യം.

Back to top button
error: